ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു.

വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചിരുന്നു. കപ്പലിൽ നിന്ന് 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിരുന്നു. സെറ്റെബെല്ലോ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യമന്ത്രാലയം. വാണിജ്യ ഷിപ്പിംഗും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

സ്വതന്ത്രവും തടസ്സമില്ലാത്തതുമായ നാവിഗേഷനും വ്യാപാരവും എത്രയും വേഗം പുനഃസ്ഥാപിക്കണം. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചർച്ചയിലൂടെ സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൊഹാർ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ, ഹോർമുസ് കടലിന് സമീപമാണ് ഇന്ധന ടാങ്കറിനുനേരെ ആക്രമണമുണ്ടായത്. കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം.

Related Posts

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി
  • June 5, 2026

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ…

Continue reading
‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ
  • June 5, 2026

സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ ഇന്ത്യയിലേക്ക് തിരിച്ചു. അദ്ദേഹം നാളെ ഡല്‍ഹിയിലെത്തും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിജിത് ദീപ്‌കെ ഇന്ത്യയില്‍ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

നിപ ബാധ: കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

ഇറാനെതിരെ വീണ്ടും അമേരിക്കൻ വ്യോമാക്രമണം; ഹോർമുസ് പൂർണമായി അടച്ചു

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

വീണ്ടും ഇരുട്ടടി; സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും

ആശങ്കയായി ഷിഗെല്ല; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 8 പേര്‍ക്ക്; ആരോഗ്യമന്ത്രി ഇന്ന് വയനാട്ടിലെത്തും