ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയില്‍ പുതിയ ക്യാപ്റ്റനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രേയസ് അയ്യരാണ് സാധ്യതകളില്‍ മുന്നില്‍. ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ സര്‍ക്കിളില്‍ പോലും നിലവില്‍ ഇല്ലാത്ത ശ്രേയസ് ക്യാപ്റ്റന്‍ പദവിയോടെയാകും നാലാം നമ്പറിലേക്കെത്തുക. കോച്ച് ഗൌതം ഗംഭീര്‍ സഞ്ജു സാംസണായി വാദിച്ചെങ്കിലും മലയാളി താരത്തിന് തിരിച്ചടിയായത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ എതിര്‍പ്പാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയടിച്ച് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച സഞ്ജുവിന് സ്ഥിരതയില്ലെന്നാണ് അഗാര്‍ക്കര്‍ കണ്ട കുറ്റം. ഭാവി മുന്നില്‍ കണ്ട് യുവതാരം തിലക് വര്‍മയെ വൈസ് ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അയര്‍ലന്‍ഡ്, ഇംഗണ്ട് പരമ്പരകള്‍ക്കുള്ള ടീമുകളെ ശനിയാഴ്ചയായിരിക്കും പ്രഖ്യാപിക്കുക. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനേയും അന്ന് പ്രഖ്യാപിച്ചേക്കും. ഐപിഎല്ലിലെ മികച്ച താരമായി തെരെേഞ്ഞടുക്കപ്പെട്ട വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചേക്കും.

Related Posts

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
  • September 26, 2026

ജപ്പാൻ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ…

Continue reading
യുവേഫ നേഷന്‍സ് ലീഗ്: വെയ്ല്‍സിനെതിരെ കഷ്ടിച്ച് ജയിച്ച് പോര്‍ച്ചുഗല്‍, സമനിലയില്‍ പിരിഞ്ഞ് നെതര്‍ലാന്‍ഡ്‌സ്-ജര്‍മ്മനി മത്സരം
  • September 25, 2026

നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലിന് ടൂര്‍ണമെന്റിലെ ആദ്യവിജയം. ബോക്‌സിന് പുറത്തുനിന്ന് ജോവോ ഫെലിക്‌സ് നെടുനീളന്‍ ഷോട്ടിലൂടെ നേടിയ ഏക ഗോളിന് വെയില്‍സിനോടായിരുന്നു പോര്‍ച്ചുഗലിന്റെ കഷ്ടിച്ചുള്ള വിജയം. 22-ാം മിനിറ്റിലായിരുന്നു ന്യൂനോ മെന്‍ഡിസിന്റെ അസിസ്റ്റില്‍ നിന്നുള്ള മനോഹര ഗോള്‍. സൂപ്പര്‍…

Continue reading

You Missed

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’; പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് അധികൃതർ

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി