തല പുകഞ്ഞ് മമത, TMC നഷ്ടമായേക്കും; 23 ലോക്സഭ എംപിമാർ വിമത‌പക്ഷത്ത്

മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസ് നഷ്ടമായേക്കും. 23  ലോക്സഭഎംപിമാർ വിമത പക്ഷത്ത്. പാർട്ടി സ്ഥാപക നേതാക്കളായ സുദീപ് ബന്ദ്യോപാധ്യായ, സൗഗത റോയ് എന്നിവരും വിമതരോടൊപ്പം. ടിഎംസി എംപി മാരുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തിയെന്നും സൂചന. കകോലി ഘോഷ് ദസ്തിദാർ ഡൽഹിയിൽ ബിജെപി ഉന്നത നേതാക്കളെ കണ്ടു. നിലവിൽ മമതയ്ക്കൊപ്പം ഉള്ളത് അഞ്ചുപേർ മാത്രം.

ടിഎംസി വിമത നേതാക്കൾ ബിജെപിയിൽ ചേരില്ല, പകരം പാർട്ടി പിടിച്ചെടുക്കാനുള്ള നീക്കങ്ങളാണ് വിമതർ ആരംഭിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ഭൂരിഭാഗം എംഎൽഎമാരും വിമത പക്ഷത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭാ എംപിമാരും വിമത പക്ഷത്ത് അണിനിരക്കുന്നത്. വിമത വിഭാഗത്ത് പാർട്ടിയുടെ സ്ഥാപക നേതാക്കൾ ഉൾപ്പെടെ എത്തിയിരിക്കുന്നുവെന്നത് ടിഎംസിയിലെ പ്രതിസന്ധി രൂക്ഷമാക്കുന്നു. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ ചില നേതാക്കൾ കണ്ടിരുന്നു. ബിജെപിക്കൊപ്പം ചില പ്ലാനുകൾ ടിഎംസി വിമത വിഭാഗം തയാറാക്കിയിട്ടുണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.

മറ്റൊരു ഔദ്യോഗിക ടിഎംസി രൂപീകരിക്കാനുള്ള നീക്കത്തിന് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്നമാണ് വിമത കേന്ദ്രങ്ങളുടെ അവകാശവാദം. ടിഎംസി മുതിർന്ന എംഎൽഎ ശോഭന്ദേബ് ചതോപാധ്യയയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം പടയൊരുക്കം ആരംഭിച്ചത്. പാർട്ടി രൂപീകരണശേഷം, ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂൽ കോൺഗ്രസ് കടന്നു പോകുന്നത്. കീഴ് ഘടകം മുതൽ മേൽഘടകം വരെയുള്ള എല്ലാ കമ്മിറ്റികളേയും പാർട്ടിയുടെ പോഷക സംഘടനകളെയും ടിഎംസി പിരിച്ചു വിട്ടു.

Related Posts

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്
  • July 21, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. കേന്ദ്രസർക്കാരിന്റെ അനുനയ നീക്കം പാളി. രാഹുൽ ഗാന്ധിയുമായി ചർച്ചയ്ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് രാഹുൽ ​ഗാന്ധി വ്യക്തമാക്കി. ചർച്ചയ്ക്ക് പിന്നാലെ കേന്ദ്രമന്ത്രി…

Continue reading
സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ
  • July 21, 2026

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മോഹൻലാലിന്റെ മകൾ വിസ്മയ. വില്‍ മേക്ക് ഇറ്റ് എസ്‌കെ എന്ന പേജില്‍ പങ്കുവച്ച കുറിപ്പ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചു കൊണ്ടായിരുന്നു വിസ്മയ സമരത്തിന് പിന്തുണയറിയിച്ചത്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്ന പൗരന്മാരോട് പെരുമാറേണ്ടത് ഇങ്ങനെയോ എന്ന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു