തമിഴ്‌നാട്ടില്‍ സ്ത്രീ സുരക്ഷയ്ക്കായി ഇനി വിജയ്‌യുടെ ‘സിങ്കപ്പെണ്ണുങ്ങള്‍’ ! സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഇന്നു മുതല്‍

ചെന്നൈ: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ആവിഷ്‌കരിക്കുന്ന സിങ്കപ്പെണ്‍ പദ്ധതിക്ക് ഇന്നു തുടക്കമാകും. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ദ്രുതഗതിയില്‍ പ്രതികരിക്കുന്നതിനുമായി രൂപീകരിച്ച, സ്ത്രീകള്‍ മാത്രമുള്ള പ്രത്യേക പോലീസ് വിഭാഗമാണ് ‘സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്’. (CM Vijay to launch Singappen Special task force on June 9)ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ. ഭവാനിശ്വരിയാണ് സിംഗപ്പെണ്‍ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്തുടനീളമുള്ള സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റയുടന്‍ ഒപ്പുവെച്ച ആദ്യ ഉത്തരവുകളില്‍ ഒന്നായിരുന്നു ഈ പ്രത്യേക സേനയുടെ രൂപീകരണം.

ഡിജിപി ഓഫീസ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സൈബര്‍ ക്രൈം വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേര്‍ ഉള്‍പ്പെടെ 18 സബ് ഇന്‍സ്‌പെക്ടര്‍മാരെ ‘ഓണ്‍ ഡ്യൂട്ടി’ വ്യവസ്ഥയില്‍ ഈ സേനയിലേക്ക് നിയോഗിച്ചിരുന്നു. സിങ്കപ്പെണ്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഐജിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ച ഈ ഉത്തരവ് പ്രകാരം, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടന്‍ തന്നെ വിടുതല്‍ ചെയ്ത് സേനയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇവര്‍ക്കു പുറമേ ഡിജിപി ഓഫീസിലെ സോഷ്യല്‍ മീഡിയ സെല്ലില്‍ നിന്നുള്ള ജീവനക്കാര്‍, വടപളനി പോലീസ് സ്റ്റേഷനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, ഗ്രേറ്റര്‍ ചെന്നൈ പോലീസിന്റെ ഇന്റലിജന്‍സ് വിംഗില്‍ നിന്നുള്ള ഒരു ഗ്രേഡ്-1 പോലീസ് കോണ്‍സ്റ്റബിള്‍ (ഇരുവരും സോഷ്യല്‍ മീഡിയ സെല്ലില്‍ ഓണ്‍ ഡ്യൂട്ടിയിലായിരുന്നു), അവടി, വീരപുരം, കോവൈപുതൂര്‍, ഉളുന്തൂര്‍പേട്ട, സേവൂര്‍ എന്നീ പ്രദേശങ്ങളിലെ തമിഴ്നാട് സ്‌പെഷ്യല്‍ പോലീസ് ബറ്റാലിയനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഇതിന്റെ ഭാഗമാകും.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും