വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയുമായി കുടുംബം. കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്ത് ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. വൃക്കയിലെ കല്ല് നീക്കാന്‍ നടത്തിയ ശസ്ത്രക്രിയ പാളിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പരിശോധനയ്ക്കായി യൂറോളജി വിഭാഗം മേധാവി കൈക്കൂലി വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു. മെഡിക്കല്‍ കോളേജ് അധികൃതര്‍. യൂറോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി.

2025 ആഗസ്റ്റിലാണ് കോഴിക്കോട് വാണിമേല്‍ സ്വദേശി പറമ്പത്ത് റീജിത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ആഗസ്റ്റ് ആറിന് റീജിത്തിനെ കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വൃക്കയില്‍ ഇടതുഭാഗത്തെ കല്ല് നീക്കം ചെയ്യുന്നതിനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ഡോക്ടര്‍മാര്‍ വലതുഭാഗത്താണ് ശസ്ത്രക്രിയ നടത്തിയത് നടത്തിയതെന്നും, ശസ്ത്രക്രിയ കഴിഞ്ഞത് മുതല്‍ ആരോഗ്യനില അനുദിനം വഷളായെന്നും കുടുംബം ആരോപിച്ചു.

ഏപ്രില്‍ 1ന് ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റീജിത്തിന്റെ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തിയത്. കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെയാണ് ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയതെന്നും ബന്ധു ആരോപിക്കുന്നു.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെയ് 18ന് ആണ് റീജിത്തിനെ മെഡിക്കല്‍ കോളേജില്‍ വീണ്ടും പ്രവേശിപ്പിക്കുന്നത്. ശ്വാസകോശത്തിനും വൃക്കകള്‍ക്കും അണുബാധയുണ്ടായതിനെ തുടര്‍ന്ന് മെയ് 30ന് ഇദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു റീജിത്ത് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വേണുഗോപാലിന് 5000 രൂപ നല്‍കിയെന്നും ബന്ധു പറഞ്ഞു.

ചികിത്സ പിഴവില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും, പൊലീസിനും പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. യൂറോളജി വിഭാഗം മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ കോളജ് പൊലീസും പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Posts

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്
  • June 4, 2026

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ…

Continue reading
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്
  • June 4, 2026

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്. വാഹന രൂപമാറ്റത്തില്‍ മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പാണ് പാളുന്നത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

അച്ഛന് വേണ്ടി ഒരു കുടുംബം കാത്തിരിക്കുന്നു, വിഷമം ഇല്ലാതെ തിരിച്ചു വരിക! സമൂഹ മാധ്യമത്തിൽ വൈറൽ ആയി മകളുടെ സങ്കടം

അച്ഛന് വേണ്ടി ഒരു കുടുംബം കാത്തിരിക്കുന്നു, വിഷമം ഇല്ലാതെ തിരിച്ചു വരിക! സമൂഹ മാധ്യമത്തിൽ വൈറൽ ആയി മകളുടെ സങ്കടം