കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കൊല്ലം മൈനാഗപ്പള്ളിയിൽ 10 വയസുകാരന് പൊള്ളലേറ്റു. അഛനാണ് പൊളളലേൽപ്പിച്ചതെന്ന് കുട്ടിയുടെ മൊഴി.സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. എന്നാൽ ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ ആരോപിച്ചു.

കൊല്ലം ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരാണ് വിവരം സി ഡബ്ല്യു സി യെ അറിയിച്ചത്. കുട്ടിയുടെ ശരീരമാസകലം പൊളളലേറ്റു.

ഞായറാഴ്ചയാണ് വീട്ടില്‍ വെച്ച് പൊള്ളലേറ്റത്. സ്കൂള്‍ തുറന്നിട്ടും കുട്ടി എത്താത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ വീട്ടിലേക്ക് വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. കുട്ടി ഇന്ന് എസ്.ഐ.ടി ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്.കുട്ടിയെ മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് അച്ഛനാണ് പൊള്ളിച്ചതെന്ന് മൊഴി നല്‍കിയത്.

എന്നാല്‍ കുട്ടിയുടെ കൈ തട്ടിയാണ് ചൂടുവെള്ളം വീണതെന്നും അച്ഛന്‍ സ്ഥലത്തില്ലെന്നുമാണ് ബന്ധുക്കളുടെ വാദം.സി.ഡബ്ല്യു.സി അധികൃതര്‍ വിവരമനുസരിച്ചതിനെത്തുടർന്ന് പൊലീസ് കേസെടുത്തു.ഞായറാഴ്ച ജില്ലാ ആശുപത്രിയിലെത്തിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്നും കുടുംബം ആരോപിച്ചു.

Related Posts

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ഇന്ന് എല്ലാ ജില്ലകളിലും അലേർട്ട്
  • June 3, 2026

കേരളത്തിൽ അതിശക്തമായ മഴ വരുന്നു. തുടർന്ന് ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത അഞ്ചുദിവസം 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്. 11 ജില്ലകളിൽ ഇന്ന് യെല്ലോ മുന്നറിയിപ്പ്. തിരുവനന്തപുരം…

Continue reading
കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്, അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു; കടുത്ത വിമർശനവുമായി വീണ്ടും ടികെ ഗോവിന്ദൻ
  • June 3, 2026

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്. അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു സിപിഐഎമ്മിന്.നിങ്ങളുടെ സമീപനത്തിനെതിരെയാണ് വോട്ട് ചെയ്തത്. കഴിഞ്ഞ സർക്കാർ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘US നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനും’: ഇറാൻ

‘US നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനും’: ഇറാൻ

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കൊല്ലത്ത് 10 വയസുകാരനെ പിതാവ് പൊള്ളലേൽപ്പിച്ചെന്ന് കുട്ടിയുടെ മൊഴി; പൊലീസ് കേസെടുത്തു, ചൂട് വെള്ളം വീണതെന്ന് ബന്ധുക്കൾ

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ഇന്ന് എല്ലാ ജില്ലകളിലും അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴ വരുന്നു, വരുന്ന 5 ദിവസം എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; ഇന്ന് എല്ലാ ജില്ലകളിലും അലേർട്ട്

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌

കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്, അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു; കടുത്ത വിമർശനവുമായി വീണ്ടും ടികെ ഗോവിന്ദൻ

കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്, അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു; കടുത്ത വിമർശനവുമായി വീണ്ടും ടികെ ഗോവിന്ദൻ

പരോള്‍ കാലത്തെ ‘മാസ്’ റീല്‍സ്; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിഡിയോ വിവാദത്തില്‍; പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി

പരോള്‍ കാലത്തെ ‘മാസ്’ റീല്‍സ്; പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ വിഡിയോ വിവാദത്തില്‍; പരോള്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി