സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ബുധനാഴ്ച ഹാജരാകാൻ നിർദേശം. ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമൻസ് അയിച്ചിരുന്നെങ്കിലും വീണ ഇന്ന് ഹാജരായില്ല. ഹാജരാകുന്നതിൽ ഇഡിയോട് സാവകാശം ചെദിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രണ്ടാഴ്ചത്തെ സാവകാശമാണ് ആവശ്യപ്പെട്ടിരുന്നത്.
വീണയ്ക്ക് സമയം അനുവദിക്കാൻ തയാറല്ലെന്ന് ഇഡി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിണ ടി ഉൾപ്പെടെ 9 പേർക്ക് നേരത്തെ ഇ ഡി സമൻസ് അയച്ചിരുന്നത്.ആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ എട്ട് പേരും വൈകാതെ ചോദ്യം ചെയ്യലിന് ഹാജരാകും.സി എം ആർ എല്ലിൽ നിന്ന് വീണയ്ക്ക് ലഭിച്ച പണം ഉപയോഗിച്ച് സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് കണ്ടു കെട്ടാനാണ് ഇ ഡി നീക്കം.
ശശിധരൻ കർത്തയുടെ മറ്റൊരു കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പ ലഭിച്ച സാഹചര്യവും അതിൻ്റെ തിരിച്ചടവും വീണയ്ക്ക് ചോദ്യം ചെയ്യലിൽ വിശദീകരിക്കേണ്ടി വരും. ഇല്ലാത്ത സേവനത്തിന് എക്‌സാലോജിക്ക് കൈപ്പറ്റിയത് മറ്റു കരാർ സ്ഥാപനത്തെ അപേക്ഷിച്ച് വൻ തുകയാണെന്ന എസ്എഫ്ഐ ഒ കണ്ടെത്തലും കുരുക്കാണ്. എക്സാലോജിക്കുമായുള്ള കരാറിനു ശേഷം അറ്റ്നാ ടെക്നോളജി എന്ന സ്ഥാപനവുമായി സിഎംആർ എൽ ഉണ്ടാക്കിയ കരാറാണ് ഇതിൽ നിർണായകം.







