‘ശത്രുക്കൾക്ക് പോലും ഈ ഗതി ഉണ്ടാകരുതേ, പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തുടരട്ടെ എന്ന് ആശംസിക്കുന്നു’; VT ബൽറാം

ആശാവർക്കർമാരുടെ വേതനം ഇരുപത്തിയൊന്നായിരം രൂപയാക്കുമെന്ന് തൃത്താല എംഎൽഎ വി ടി ബൽറാം. ഘട്ടം ഘട്ടമായി അത് വർദ്ധിപ്പിക്കും എന്നുള്ള കാര്യത്തിൽ തർക്കമില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള ചർച്ചയിൽ എംഎൽഎ VT ബൽറാം പറഞ്ഞു. ഖാദി മേഖലയിൽ ജോലിചെയ്യുന്നവരുടെ വേതനം കൂടി പരിഷ്കരിക്കണം. ഖജനാവിലെ നീക്കിയിരിപ്പ്, ഒരുമാസം 15,000 കോടി രൂപയാണ് ഖജനാവിലൂടെ ചെലവഴിക്കുന്നത്.

ഏതെങ്കിലും ഒരു പെയ്മെൻറ് മാറ്റിവെച്ചാലും ഈ ബാലൻസ് കാണാൻ സാധിക്കും. ഇത് ഖജനാവിൽ നിങ്ങൾ ഉണ്ടാക്കിവച്ച മിച്ചമല്ലെന്നും അദ്ദേഹം വ്യകത്മാക്കി. പാലക്കാട് ജില്ലയിലെ നെൽ കർഷകരുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നു എന്നുള്ളതിൽ ആശ്വാസം. പല മേഖലകളിലും കോടികളുടെ കുടിശ്ശിക നിലനിൽക്കുകയാണ്. നിങ്ങൾ കേരളത്തിൽ ഉണ്ടാക്കിവച്ച അപരിഹാര്യമായ സാമ്പത്തിക സ്ഥിതിയുടെ മുഖം മറക്കാൻ പര്യാപ്തമല്ല.

പിണറായി വിജയൻ എല്ലാ കാലത്തും പ്രതിപക്ഷ നേതാവിന്റെ കസേരയിൽ തുടരട്ടെ എന്ന് ആശംസിക്കുന്നു. പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് ചെറിയ ആശങ്കയുണ്ടായിരുന്നു.ഇപ്പോഴത് മാറിയെന്നും വി ടി ബൽറാം പരിഹസിച്ചു. അപ്പുറത്തിരിക്കുന്നവരെ കുറിച്ച് ഓർത്ത് സഹതാപമുണ്ട്. മുമ്പ് നിങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുകയായിരുന്നു. നിങ്ങൾ ഇങ്ങനെ ചുരുങ്ങിയെങ്കിൽ ഇനിയെങ്കിലും നിങ്ങൾ പരിശോധന നടത്തണം.

ശത്രുക്കൾക്ക് പോലും ഇങ്ങനെയൊരു ഗതി ഉണ്ടാകരുതെന്ന് സാധാരണഗതിയിൽ പറയാറുണ്ട്. നിങ്ങളുടെ സമീപനത്തിൽ മാറ്റം ഉണ്ടാകണം. നഷ്ടപ്പെട്ടുപോയ ജന പിന്തുണയെങ്കിലും തിരിച്ചുപിടിക്കാൻ ശ്രമിക്കണം. പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തപ്പോൾ ഞങ്ങൾക്ക് സന്തോഷമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ