അമ്മയെ 2 ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം;

കഴിഞ്ഞ ദിവസം രാവിലെ മകൻ അടുത്തുള്ള കിണറ്റിൽ വെള്ളം കോരാൻ പോയപ്പോഴാണ് മീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൽപ്പറ്റ: വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് വീടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തിൽ ദുരൂഹത ഉയർന്നതോടെ ഭർത്താവിനായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

ഇടിയംവയൽ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം രാവിലെ മകൻ അടുത്തുള്ള കിണറ്റിൽ വെള്ളം കോരാൻ പോയപ്പോഴാണ് മീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

മീന മരിച്ചെന്ന വിവരം പരന്നതിനു പിന്നാലെയാണ് ഭർത്താവ് ശങ്കരനെ കാണാതായത്. സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ഇക്കാര്യം പ്രദേശവാസികളും ബന്ധുക്കളും പൊലീസിന് മൊഴി നൽകി. വൈത്തിരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  • Related Posts

    പെട്രോൾ വില വർധന, ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമിക്കും, വേണ്ട ഇടപെടൽ നടത്തും; വി ഡി സതീശൻ
    • May 15, 2026

    മന്ത്രിസഭ രൂപീകരണ ചര്‍ച്ചകൾക്ക് ഇന്ന് തുടക്കമാകുമെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. നല്ല ടീം വരും. ടീമിൽ രമേശ് ചെന്നിത്തലയും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സതീശൻ പറഞ്ഞു.പെട്രോൾ വില വർധനയിൽ ജനത്തിനുള്ള ആഘാതം കുറയ്ക്കാൻ ശ്രമം നടത്തും. വിലവർധനവിൽ നിന്ന് സാധാരണ…

    Continue reading
    ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
    • May 15, 2026

    പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

    Continue reading

    You Missed

    മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

    മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

    ‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

    ‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

    വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

    വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

    ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

    ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

    അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

    അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

    ‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി

    ‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി