5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി ധവളപത്രവുമായി സര്‍ക്കാര്‍. 5.07 ലക്ഷം കോടി രൂപയാണ് കടബാധ്യത. വരുമാനത്തിന്റെ 77 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായാണ് ചെലവാക്കുന്നത്. കിഫ്ബിക്ക് 21000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര സഹായം കുറഞ്ഞെന്നും ധവളപത്രത്തില്‍ സമ്മതിക്കുന്നുണ്ട്. 2026 ഏപ്രിലില്‍ 5623 കോടി രൂപ നീക്കിയിരിപ്പ് ഉണ്ടായിരുന്നുവെന്ന മുന്‍സര്‍ക്കാരിന്റെ വാദം ധവളപത്രത്തില്‍ ശരിവയ്ക്കുന്നു.

കിഫ്ബിയെ കുറിച്ച് ഗുരുതര ആശങ്കകളാണ് ധവളപത്രത്തിലുള്ളത്. കിഫ്ബിയുടെ നിലവിലെ വായ്പാ ബാധ്യത ഏകദേശം 21,000 കോടിയാണ്. ഇനി ധനസഹായം നല്‍കേണ്ട പദ്ധതികള്‍ക്ക് 35,000 കോടിയിലധികം വേണം. കിഫ്ബിയുടെ കടം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ കടമായാണ് സിഎജി വിലയിരുത്തുന്നത്. കിഫ്ബിയുടെ വായ്പാ ചെലവ് സര്‍ക്കാരിനേക്കാള്‍ 1-1.5 ശതമാനം കൂടുതലാണ്.

2026 ഏപ്രിലില്‍ ഖജനാവില്‍ ഉണ്ടായിരുന്നത് 5263.74 കോടിയെന്നും ധവളപത്രത്തിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവകാശവാദം ശരിവെക്കുന്ന വിലയിരുത്തലാണിത്.ട്രഷറിയില്‍ മെയ് 16 ന് മിച്ചമുള്ളത് 2211.96 കോടി രൂപയാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഖജനാവില്‍ മിച്ചം 2211. 96 കോടി രൂപയായിരുന്നു -ധവളപത്രം വ്യക്തമാക്കുന്നു.

2024- 25 വര്‍ഷം വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 7156. 8 കോടിയാണ്. ആറു വര്‍ഷത്തിനിടയില്‍ നഷ്ടം രണ്ട് ഇരട്ടിയായി. കൊച്ചി മെട്രോ മാസം 35 കോടി രൂപയുടെ നഷ്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്ആര്‍ടിസിക്ക് നഷ്ടം 1580 കോടി. വാട്ടര്‍ അതോറിറ്റിക്ക് കടം 317.68 കോടിയാണ് നഷ്ടം ( 2024-2025).

പൊതുമേഖലാ സ്ഥാപനങ്ങള്‍ സംസ്ഥാന ഖജനാവിന് ഭാരമാകാതെ സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനമാകുന്ന രീതിയില്‍ പുനഃസംഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരിഷ്‌കരണംകെ.എസ്.ഇ.ബി പോലുള്ള പ്രധാന സ്ഥാപനങ്ങള്‍ സാമ്പത്തികമായി സ്വയംപര്യാപ്തമാകണം. സാമൂഹ്യ ഉത്തരവാദിത്തങ്ങള്‍ നിലനിര്‍ത്തേണ്ടതുണ്ടെങ്കിലും സാമ്പത്തിക ദുരുപയോഗമുള്ളവ ന്യായീകരിക്കരുത്. സബ്‌സിഡികള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കണം. പൊതുസേവനങ്ങള്‍ക്ക് പൂര്‍ണ സബ്‌സിഡി ഉപഭോക്തൃ നിരക്കുകള്‍ വഴി ചെലവ് തിരിച്ചുപിടിക്കാന്‍ കഴിയാത്ത പൊതുപ്രയോജന സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സബ്‌സിഡി നല്‍കണം.വൈദ്യുതി ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുക – തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

Related Posts

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി
  • July 23, 2026

ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡി വൈഎസ്പിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി. മുഖ്യപ്രതി ഡോ. എംകെ റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ തലശ്ശേരി പ്രിൻസിപ്പൽ സ്പെഷൻസ് കോടതിയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് നിർദേശം. ഡിവൈഎസ്പി സുധീർ കല്ലനോടാണ് നേരിട്ട് ഹാജരാൻ…

Continue reading
ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി
  • July 23, 2026

ശബരിമല സ്വർണക്കൊള്ളയിൽ ഓരോ ദിവസം ഓരോ അറസ്റ്റ് അല്ലാതെ അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ലെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യം ചെയ്തതിന്റെ, തുടർച്ചയായാണ് പി എസ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. പുതിയ സർക്കാർ വന്ന ശേഷം ആരെയും ഇതുവരെയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

നിതിൻരാജിന്റെ മരണം: ക്രൈം ബ്രാഞ്ച് DySP നേരിട്ട് ഹാജരാകണം; MK റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ വിശദീകരണം നൽകണമെന്ന് കോടതി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

ശബരിമല സ്വർണക്കൊള്ള: ‘അവസാന കുറ്റപത്രം എന്നാണെന്ന തീരുമാനമായില്ല; കോടതിയെ അതൃപ്തി അറിയിക്കും’: ദേവസ്വംമന്ത്രി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടം: കോട്ടയം സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

‘മോദി ഒറ്റപ്പെടും, ഈ സർക്കാരിൻ്റെ അവസാനത്തിന്റെ ആരംഭം ആയിരിക്കും’; ധർമേന്ദ്ര പ്രധാനെ മാറ്റാൻ ധൈര്യമുണ്ടോ?: ജനാധിപത്യ മര്യാദ പാലിക്കണമെന്ന് എം എ ബേബി

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

CJP പ്രതിഷേധം 34-ാം ദിവസത്തിലേക്ക്; ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി

‘അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നു; തീവ്രത എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല’; വിതുമ്പി പി കെ ശ്രീമതി