കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്, അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു; കടുത്ത വിമർശനവുമായി വീണ്ടും ടികെ ഗോവിന്ദൻ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. കമ്മ്യൂണിസ്റ്റുകാരാണ് സിപിഐഎമ്മിനെതിരെ വോട്ട് ചെയ്തത്. അന്ധത ബാധിച്ച നേതൃത്വം ആയിരുന്നു സിപിഐഎമ്മിന്.നിങ്ങളുടെ സമീപനത്തിനെതിരെയാണ് വോട്ട് ചെയ്തത്. കഴിഞ്ഞ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടും എന്തുകൊണ്ട് ഇങ്ങനെ പരാജയം ഉണ്ടായി. ജനാധിപത്യം സിപിഐഎം അംഗീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്ധത ബാധിച്ച നേതൃത്വം ആണ് സിപിഐഎമ്മിന് ഉണ്ടായിരുന്നത്. താഴെത്തട്ടിലുള്ള ചർച്ചകൾ കേൾക്കാൻ നേതൃത്വം തയ്യാറായില്ല അതാണ് പരാജയകാരണം. ഈ പാഠം പഠിക്കാൻ സിപിഐഎം തയാറാകുന്നില്ല. അടിസ്ഥാന വർഗത്തെ മറന്നതിന്റെ ഫലമാണ് ഇത്. യഥാർത്ഥ പരാജയ കാരണമാണോ ഇപ്പോൾ സിപിഐഎം ചർച്ചചെയ്യുന്നത്. പരാജയം ഉണ്ടാകുമ്പോൾ ഇത്തരം അഭ്യാസം നേരത്തെയും സിപിഐഎം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു.

പയ്യന്നൂരും തളിപ്പറമ്പും ആണ് സിപിഐഎം പരാജയപ്പെട്ടത്. പയ്യന്നൂർ സിപിഐഎമ്മിന്റെ ഇന്ത്യയിലെ തന്നെ ശക്തി കേന്ദ്രം. തളിപ്പറമ്പ് രക്തസാക്ഷികളുടെ നാട്. അവിടെയും ഇടതുപക്ഷം തോറ്റു. പള്ളിയിൽ നിന്നുള്ള നിർദ്ദേശമാണ് പരാജയപ്പെടുത്തിയതെന്ന് ചില വിദഗ്ധന്മാർ പറയുന്നു. ന്യൂനപക്ഷ വർഗീയത ഉറഞ്ഞുതുള്ളി എന്ന കണ്ണൂർ ജില്ലാ സെക്രട്ടറി പറയുന്നു, അതാണോ വസ്തുത. അസഹിഷ്ണത സിപിഐഎം അവസാനിപ്പിക്കണം. എന്നെ കൂകിയ ബൂത്തിൽ തനിക്കാണ് ഭൂരിപക്ഷം.ഇത്രയും വലിയ തിരിച്ചടി നേരിട്ടിട്ടും ഈ തെറ്റുകളിൽ നിന്ന് പാഠം പഠിക്കാൻ സിപിഐഎം നേതൃത്വം ഇപ്പോഴും തയ്യാറാകുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Posts

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം
  • June 8, 2026

ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയാണ് കൊല്ലപ്പെട്ടത്. മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കുട്ടിക്കും പരുക്കേറ്റു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു. മരണത്തില്‍ ഫോറസ്റ്റാണ് ഉത്തരവാദികള്‍ എന്ന്…

Continue reading
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
  • June 8, 2026

വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം. എറണാകുളം ആലുവ സ്വദേശി മുരളീധരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു . ഒരാഴ്ചക്കിടെ രണ്ടാമത്തെ മരണമാണ് ഇത്.ജില്ലയിൽ പകർച്ചപനിയും വ്യാപകമാണ്. ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകർച്ചവ്യാധിയാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം