ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ്; ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കും

സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കാനാണ് ധാരണ. സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണത്തിന് തടയിടാനാണ് ബദല്‍ നീക്കം.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം ഇന്നാണ് നിയമസഭയില്‍ മേശപ്പുറത്ത് വെയ്ക്കുന്നത്. രാവിലെ 8ന് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നല്‍കും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സിഡിഎസ് ഡയറക്ടര്‍ ഡി.വീരമണി, മുന്‍ സിഡിഎസ് ഡയറക്ടര്‍ ഡി.നാരായണ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അം?ഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലാണ് കണ്‍വീനര്‍.

അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചെലവുകള്‍, വരുമാനച്ചോര്‍ച്ച, നികുതി പിരിവിലെ വീഴ്ചകള്‍ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ധവളപത്രത്തില്‍ ഉള്‍പ്പെടുത്തും. ഇതിനുപുറമേ, വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ച തുകയുടെ വിനിയോഗം, ഫണ്ട് വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.

Related Posts

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്
  • June 4, 2026

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. അഭ്യസ്തവിദ്യരുടെ തൊഴിൽ തകർക്കുന്ന നീക്കങ്ങളുണ്ട്. പി എസ് സി പരീക്ഷ എഴുതി തൊഴിൽ കാത്തു നിൽക്കുന്ന ലക്ഷകണക്കിന് ആളുകളുണ്ട്. പെൻഷൻ…

Continue reading
സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
  • June 4, 2026

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ 8 വരെ തീയതികളില്‍ ഇടിമിന്നലോടും ശക്തമായ കാറ്റോടും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

‘പൂക്കി സിഐഎമ്മിന്റെ വാക്കും പഴയ ചാക്കും ഒരു പോലെ, പെൻഷൻ പ്രായം ഉയർത്തിയാൽ അതിശക്തമായ പ്രതിഷേധം DYFI നടത്തും’; വി.കെ സനോജ്

ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തി; പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

‘സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി ആശങ്കാജനകം, വൻ കടബാധ്യത; ധവളപത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടി’; മുഖ്യമന്ത്രി

അച്ഛന് വേണ്ടി ഒരു കുടുംബം കാത്തിരിക്കുന്നു, വിഷമം ഇല്ലാതെ തിരിച്ചു വരിക! സമൂഹ മാധ്യമത്തിൽ വൈറൽ ആയി മകളുടെ സങ്കടം

അച്ഛന് വേണ്ടി ഒരു കുടുംബം കാത്തിരിക്കുന്നു, വിഷമം ഇല്ലാതെ തിരിച്ചു വരിക! സമൂഹ മാധ്യമത്തിൽ വൈറൽ ആയി മകളുടെ സങ്കടം