വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു; സ്ഥലം ഉടമയെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്ന് കുഞ്ഞികൃഷ്ണൻ
  • March 21, 2026

കണ്ണൂര്‍ പയ്യന്നൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നീക്കം ചെയ്തു. താത്കാലിക ഓഫീസ് മാറ്റിയത് കുഞ്ഞികൃഷ്ണൻ അനുകൂലികൾ തന്നെ. സ്ഥലം ഉടമ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓഫീസ് നീക്കിയതെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.…

Continue reading
‘ടീം യുഡിഎഫ് എന്നാൽ ടീം കേരളം, കേരളം ജയിക്കും യുഡിഎഫ് നയിക്കും’; രാഹുൽ ഗാന്ധി
  • March 20, 2026

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ ആഗ്രഹിക്കുന്നു. UDF ന്റെ ഓരോ സ്ഥാനാർത്ഥികളും ജനങ്ങളുടെ…

Continue reading
‘ചിറയിൻകീഴിൽ രമ്യാഹരിദാസിന് സീറ്റ് കൊടുത്തു’; യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെപിയിൽ ചേർന്നു
  • March 20, 2026

തിരുവനന്തപുരത്ത് യൂത്ത്കോൺഗ്രസ് നേതാക്കളായ ബി എസ് അനൂപും ആർ എസ് അരുൺരാജും ബിജെ പിയിൽ ചേർന്നു. ഇരുവർക്കും ബിജെപി പ്രാഥമിക അംഗത്വം നൽകി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ബിഎസ് അനൂപ്. അരുൺ രാജ് ചടയമംഗലത്ത്…

Continue reading
കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ; സുധാകരൻ മറ്റന്നാൾ പ്രചാരണത്തിനിറങ്ങും
  • March 20, 2026

കെ സുധാകരന്റെ വീട്ടിലെത്തി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി ഓ മോഹനൻ. പ്രചരണ രംഗത്ത് സുധാകരൻ സജീവമാകും. കണ്ണൂർ മണ്ഡലം കൺവെൻഷൻ സുധാകരന് സൗകര്യ പ്രദമായ ദിവസം വിളിച്ചു ചേർക്കുമെന്നും മോഹനൻ വ്യക്തമാക്കി. സുധാകരൻ കൂടെയുണ്ടാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്. വിജയിക്കാൻ നിരവധി…

Continue reading
എഫ്ബി പോസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് അടൂര്‍ പ്രകാശ്; ‘ചില കണ്‍ഫ്യൂഷന്‍സ് വന്നപ്പോഴാണ് പിന്‍വലിച്ചത്, ഇപ്പോള്‍ പോസ്റ്റ് വീണ്ടുമിട്ടു’
  • March 20, 2026

കോന്നിയിലെ ജനങ്ങളുടെ ആഗ്രഹപ്രകാരമാണ് താന്‍ നേതൃത്വത്തോട് സീറ്റ് ചോദിച്ചതെന്ന് അടൂര്‍ പ്രകാശ് എംപി. എംപിമാര്‍ക്ക് സീറ്റ് നല്‍കില്ലെന്ന നിലപാട് ഹൈക്കമാന്‍ഡ് വിശദീകരിച്ചപ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ തങ്ങള്‍ എല്ലാവരും തയ്യാറായെന്നും മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക…

Continue reading
‘കൊച്ചിയെ തിരിച്ചു പിടിക്കാൻ മുഹമ്മദ് ഷിയാസിനെ വിജയപ്പിക്കണം’; വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്
  • March 20, 2026

മുഹമ്മദ് ഷിയാസിന് വോട്ട് അഭ്യർത്ഥിച്ച് ദീപ്തി മേരി വർഗീസ്. ഫെയ്‌സ്ബുക്കിൽ ഷിയാസിൻ്റെ ചിത്രം പങ്ക് വച്ചാണ് ദീപ്തിയുടെ വോട്ടഭ്യർത്ഥന. കൊച്ചി സീറ്റിൽ ദീപ്തിയെയും പരിഗണിച്ചിരുന്നു. കൊച്ചിയെ തിരിച്ചു പിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തനായ സാരഥി മുഹമ്മദ് ഷിയാസിനെ കൈപ്പത്തി അടയാളത്തിൽ…

Continue reading
‘ഇല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പാവം സുധാകരേട്ടനെ നിങ്ങള്‍ അധിക്ഷേപിക്കുന്നതെന്തിന്?’ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് വി ഡി സതീശന്‍
  • March 20, 2026

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍…

Continue reading
എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന
  • March 20, 2026

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എല്‍ദോസ് മത്സരിക്കുമോ എന്നതില്‍ ഇന്ന് രാവിലെയോടെ തീരുമാനമാകും. എല്‍ദോസ് തന്റെ സഹപ്രവര്‍ത്തകരോടും അനുയായികളോടും സജീവ ചര്‍ച്ചകള്‍ നടത്തി…

Continue reading
‘കെ സുധാകരൻ മത്സരിക്കുമോ എന്നറിയില്ല; കോൺഗ്രസിൽ പ്രതിസന്ധിയില്ല’; സണ്ണി ജോസഫ്
  • March 19, 2026

കെ സുധാകരൻ മത്സരിക്കുമോ എന്ന് അറിയില്ലെന്നും ഹൈക്കമാൻഡ് പട്ടിക പ്രസിദ്ധീകരിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരുകൾ പറയാൻ തനിക്ക് അധികാരമില്ല. കോൺഗ്രസിൽ പ്രതിസന്ധിയില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. എം പി മാർ മത്സരിക്കുമോ എന്ന ചോദ്യത്തിനു എല്ലാം ഹൈക്കമാൻഡ് പറയും…

Continue reading
‘കൈ’വിടാൻ കെ സുധാകരൻ; പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം; കോൺ​ഗ്രസിനെതിരെ സ്ഥാനാർഥികളെ നിർത്തും
  • March 19, 2026

കോൺഗ്രസിനോട് ഗുഡ് ബൈ പറഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാൻ വൻ നീക്കവുമായി കെ സുധാകരൻ. കെ സി വേണുഗോപാലിനെ ഫോണിൽ വിളിച്ച് സുധാകരൻ ഇക്കാര്യം അറിയിച്ചു. 25 സീറ്റുകളിൽ കോൺഗ്രസിനെതിരെ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കെ സുധാകരന്റെ നീക്കം. അൽപ്പസമയത്തിനകം മാധ്യമങ്ങളെ…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്