‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

യുഡിഎഫ് അധികാരത്തിൽ വന്നാൽ റബർ വില 250 ആയി ഉയർത്തുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പുതുപ്പള്ളി മണ്ഡലത്തിലെ യുഡിഎഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനും KC വേണുഗോപാലും ഒപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ റബ്ബർ ഒരു പ്രധാന ചർച്ച വിഷയമാണ്.

ലാറ്റക്സിൻ്റെ നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ഇടതുപക്ഷം റബ്ബർ കർഷകർക്ക് 250 രൂപയാകുമെന്ന് പറഞ്ഞു. എന്നാൽ ആ വാഗ്ദാനം പാലിക്കാൻ സർക്കാരിന് സാധിച്ചില്ല. യുഡിഎഫ് ഇതുപോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ട് അധികാരത്തിൽ വന്നാൽ ആദ്യ തീരുമാനം റബ്ബർ വില 250 ആയി ഉയർത്തുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

റബർ 300 രൂപയായി വില ഉയർത്തും എന്ന് പ്രകടന പത്രികയിലും പറഞ്ഞിട്ടുണ്ട്. ഇന്ന് ആരുടെ കയ്യിൽ നിന്നും എണ്ണ വാങ്ങാൻ കഴിയുന്നില്ല. ഇന്ത്യക്ക് എണ്ണ വാങ്ങണം എങ്കിൽ ട്രംപിൻ്റെ അനുമതി വേണം. ഒരു സ്വതന്ത്ര രാഷ്ട്രമായ ഇന്ത്യക്ക് അമേരിക്കയുടെ അനുമതി വേണം എന്നത് നാണക്കേട്.

മോദി ഇന്ത്യയുടെ മുഴുവൻ വിവരങ്ങളും അമേരിക്കക്ക് നൽകിയിരിക്കുകയാണ്. അമേരിക്ക ആണ് നരേന്ദ്ര മോദിയെ നിയന്ത്രിക്കുന്നത്. എഫ്സ്റ്റീൻ ഫയലുകൾ ഒരുപാട് അമേരിക്കയുടെ കയ്യിൽ ഉണ്ട്. അത് പുറത്ത് വന്നാൽ മോദി ആരാണെന്ന് എല്ലാവരും അറിയും.

അമേരിക്ക മോദിയെ നിയന്ത്രിക്കുന്നത് പോലെയാണ് മോദി പിണറായിയെ നിയന്ത്രിക്കുന്നത്. ശബരിമലയിൽ സിപിഐഎം നേതാക്കൾക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. LDF നേതാക്കൾ ശബരിമലയിൽ നിന്നും മോഷ്ടിച്ചു എന്ന് മോദി പറയുന്നില്ല. കാരണം മോദി ആഗ്രഹിക്കുന്നത് LDF ഭരണത്തിൽ തുടരാനാണെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് എതിരെ എന്തുകൊണ്ട് ഒരു കേസും എടുക്കുന്നില്ല. കാരണം അവർ പങ്കാളികളാണ്. ബിജെപിക്ക് അറിയാം ഇന്ത്യയിൽ ഇടതുപക്ഷം ഒരു വെല്ലുവിളിയും ഉയർത്തില്ല എന്ന്. കോൺഗ്രസിന് മാത്രമേ ബിജെപിയെ എതിർക്കാനും വെല്ലുവിളിക്കും സാധിക്കു. അത് കൊണ്ടാണ് ബിജെപി LDF ഭരണത്തിൽ വേണം എന്ന് ആഗ്രഹിക്കുന്നത്.

കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. പക്ഷേ അത് പറയുമ്പോൾ കയ്യടിക്കുന്നത് പുരുഷന്മാരല്ല. അത് കൊണ്ടാണ് കെഎസ്ആർടിസി സൗജന്യ യാത്ര ഉറപ്പ് പറയുന്നത്. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും. യുവാക്കൾക്ക് 5 ലക്ഷം രൂപ പാലിച്ച രഹിത വായ്പ നൽകും.

കേരള സര്ക്കാർ ആരോഗ്യമേഖലയെ തകർത്തു. ചികിത്സക്ക് ചിലവ് കൂടി വരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മക്ക് വേണ്ടി ആരോഗ്യ പദ്ധതി നടപ്പാക്കും. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ സുരക്ഷ പദ്ധതി നടപ്പാക്കും. ഉമ്മൻ ചാണ്ടിയുടെ പേരിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

FCRA ബിൽ, RSS അല്ലാതെ മറ്റാർക്കും വിദേശത്ത് സംഭാവന സ്വീകരിക്കാൻ സാധിക്കില്ല. ആർഎസ്എസിന് എന്താണ് പ്രത്യേകത ഉള്ളത്. മോദിക്കും ആർഎസ്എസിനും മാത്രമേ വിദേശത്തുനിന്നും പണം സ്വീകരിക്കാൻ സാധിക്കു. RSS വിദ്വേഷം പടർത്തുന്നവരാണ് അവർക്ക് എന്തും സാധിക്കുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

Related Posts

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ
  • September 12, 2026

കോഴിക്കോട്: പി എം ശ്രീക്ക് എതിരെ തന്നെയാണ് നിലപാടെന്ന് യൂത്ത് ലീഗ്. ഉപസമിതി തീരുമാനം വരട്ടെ എന്ന് സംസ്ഥാന അധ്യക്ഷൻ മുനവർ അലി തങ്ങൾ വ്യക്തമാക്കി. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിൽ ഈ അഭിപ്രായം തന്നെ ഉയർന്നു. പദ്ധതി നടപ്പാകില്ല എന്ന്…

Continue reading
ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ
  • September 12, 2026

8 സംസ്ഥാനങ്ങൾ, സ്കൂളുകളിൽ 820 ബോധവൽക്കരണ പരിപാടികൾ, 3 ലക്ഷത്തോളം പെൺകുട്ടികളിലേക്ക് നീളുന്ന മുന്നേറ്റം. മാതൃകാപരമായ ഒരു ഫാൻസ് മുന്നേറ്റം. സിനിമയും ആഘോഷങ്ങളും കടന്ന് ആരാധകക്കൂട്ടായ്മയെ മാതൃകാപരമായ സാമൂഹിക പ്രവർത്തനങ്ങളിലേക്ക് നയിക്കുകയാണ് ഇന്ത്യൻ സൂപ്പർസ്റ്റാർ അല്ലു അർജുന്റെ ആരാധകർ. എട്ട് സംസ്ഥാനങ്ങളിലെ…

Continue reading

You Missed

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

കേന്ദ്ര പദ്ധതി നടപ്പാകില്ല എന്ന് പ്രതീക്ഷിക്കുന്നു; പി എം ശ്രീക്ക് എതിരെ തന്നെയാണ് യൂത്ത് ലീഗ്: മുനവർ അലി തങ്ങൾ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ആശ്വാസമായി വീണ്ടും മഴ മുന്നറിയിപ്പ്; മറ്റന്നാൾ മുതൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം: കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; ഇന്ത്യയിലെത്തുന്നത് ഏഴ് വർഷത്തിന് ശേഷം