സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

കണ്ണൂർ: സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ചു സംസാരിച്ചപ്പോളാണ് സിപിഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയതെന്ന് വി കുഞ്ഞികൃഷ്ണൻ. സിപിഐഎം എൽ സി അംഗങ്ങളുടെ നേതൃത്വത്തിലാണ് പ്രശ്നം ഉണ്ടാക്കിയത്. എന്റെ പേർസണൽ സ്റ്റാഫ് അംഗത്തെ മർദിച്ചു.

എന്നെ എം എൽ എ ആണെന്ന് അംഗീകരിക്കാൻ സിപിഐഎം ഇത് വരെ തയ്യാറായിട്ടില്ല. ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്. നിയമ സഭ കാലാവധി കഴിയും വരെ എം എൽ എ ആയി താൻ ഉണ്ടാകുമെന്നും കുഞ്ഞി കൃഷ്ണൻ പറഞ്ഞു.

സഹകരണ വാരാഘോഷത്തിനിടെയാണ് വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ പ്രസംഗം തടസപ്പെടുത്തിയത്. പയ്യന്നൂര്‍ കണ്ടോത് നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. എംഎല്‍എയുടെ പിഎയെ സിപിഐഎം സഹകരണ സംഘത്തിലെ ഭാരവാഹികള്‍ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. തളിപ്പറമ്പ് സര്‍ക്കിള്‍ യൂണിയന്‍ വരാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

ഇന്നലെ തന്നെ പരിപാടിയുടെ ഉദ്ഘാടകനുമായി ബന്ധപ്പെട്ട വിവാദം ഉടലെടുത്തിരുന്നു. സ്ഥലം എംഎല്‍എ വി കുഞ്ഞികൃഷ്ണനെ ഉദ്ഘാടകനാക്കാതെ നഗരസഭാ ചെയര്‍മാനെയായിരുന്നു ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത്. പിന്നാലെ മന്ത്രി ഇപെട്ടാണ് എംഎല്‍എയെ ഉദ്ഘാടകനായി തീരുമാനിക്കണമെന്ന് നിര്‍ദ്ദേശം നല്‍കുന്നത്.

പരിപാടിയില്‍ പ്രസംഗിച്ച് തുടങ്ങിയതിന് പിന്നാലെ ഏത് തെറ്റ് കണ്ടാലും തന്റെ ശബ്ദം ഉയരുമെന്ന് എംഎല്‍എ പറഞ്ഞിരുന്നു. ഇതിനിടെയാണ് വേദിയിലിരുന്ന ചില ആളുകള്‍ അവിടെ നിന്ന് എഴുന്നേറ്റ് അദ്ദേഹത്തിനെതിരെ പ്രതിഷേധമുയര്‍ത്തുന്ന സാഹചര്യമുണ്ടായത്.

Related Posts

കോവളം സ്പാ പീഡനക്കേസ്
  • November 18, 2026

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ 11, 12 പ്രതികളെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ​പൂന്തുറ സ്വദേശി അനിൽ, പുതിയതുറ സ്വദേശി സുധീഷ്. എസ് എന്നിവരാണ് അറസ്റ്റിലായത്. ​അനിലിനെ പൂന്തുറ ഭാഗത്തുനിന്നും സുധീഷിനെ പുതിയതുറ…

Continue reading
പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല
  • November 18, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാർക്കെതിരെയുള്ള അതിക്രമം അംഗീകരിച്ചു കൊടുക്കില്ല. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർക്ക് നേരെ അതിക്രമം ഉണ്ടാക്കുന്നുണ്ട്. MDMA യുമായി വരുന്നവരെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസുകാരന് അപകടം പറ്റിയത്. ദീപു രാജ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈ…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍