മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി


തിരുവനന്തപുരം: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം. മൊഴി നൽകിയ വി ഒ സാജന് വധ ഭീഷണി. ആഭ്യന്തര മന്ത്രിക്ക് വി.ഒ സാജൻ പരാതി നൽകി. വാട്ട്സ് ആപ്പ് കോൾ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വി.ഒ സാജനെതിരെയുള്ള വധഭീഷണി ശബ്ദരേഖ 24ന് ലഭിച്ചു. സന്തോഷ്‌ കുമാർ എന്ന് പരിചയപ്പെടുത്തിയ ആളാണ് വിളിച്ചത്. മൊഴി നൽകിയതിനാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വി.ഒ സാജൻ. ട്വന്റിഫോറിനോട് പറഞ്ഞു. രണ്ടാമത് മൊഴി നൽകിയ ഷാജഹാനും വധ ഭീഷണി. ഷാജഹാൻ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള 2007ലെ വിജിലൻസ് അന്വേഷണത്തിൽ മൊഴികൾ അട്ടിമറിച്ചെന്ന് കരാറുകാരൻ വി.ഒ സാജൻ നേരത്തെ പറഞ്ഞിരുന്നു. ആദ്യ അന്വേഷണത്തിൽ ഗ്യാനേഷിന്റെ പങ്ക് സംബന്ധിച്ച് പതി ബെൽ ചീഫ് കൊമേഴ്സ്യൽ മാനേജറുടെ മൊഴിയുണ്ടായിരുന്നു. നാല് മാസങ്ങൾക്കു ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തിയപ്പോൾ മൊഴി മാറി. മലേഷ്യയിൽ ലീ സീ ബീനിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുടെയും ആത്മഹത്യ കുറിപ്പ് വായിച്ചവരുടെയും മൊഴിയെടുത്തില്ലെന്നും വി.ഒ സാജൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഗുരുതര പിഴവുണ്ടായതിന്റെ രേഖകൾ വിജിലൻസിന്റെ പക്കലുണ്ട്. കെഎസ്ടിപി പദ്ധതിയിൽ എം.സി റോഡ് പണി നടക്കുമ്പോൾ തന്നെ അങ്കമാലി-ചെങ്ങന്നൂർ റോഡ് പണി നടന്നു. അതിലൊന്നും ബില്ലുകൾ പിടിച്ചു വെയ്ക്കാതിരുന്നത് സംശയമുണ്ടാക്കുന്നു. ഗ്യാനേഷ് കുമാറിനെതിരെയുള്ള നിരവധി പരാതികൾ പൂഴ്ത്തി വെച്ചാണ് ആദ്യ അന്വേഷണത്തിൽ ക്ളീൻ ചിറ്റ് നൽകിയതെന്ന് കരാറുകാരൻ വി.ഒ സാജൻ പറഞ്ഞു.

ഗ്യാനേഷ് കുമാറിന് കൈക്കൂലി കൊടുക്കാത്തത് കൊണ്ടാണ് ബില്ലുകൾ പിടിച്ചു വെച്ചതെന്നും വി.ഒ സാജൻ വെളിപ്പെടുത്തി. മൊഴി തെളിയിക്കുന്ന അനുബന്ധ രേഖകൾ അടുത്ത ഘട്ടം വിജിലൻസിനു കൈമാറുമെന്ന് വി.ഒ സാജൻ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം നിലച്ച മട്ടിൽ നിന്നപ്പോഴാണ് കെഎസ്ടിപി പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ സാജന്റെ പരാതിയെത്തിയത്. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞു വെച്ചുവെന്നു ലീ സീ ബീൻ മരിക്കും മുൻപ് തന്നോട് പറഞ്ഞുവെന്നായിരുന്നു വി.ഒ സാജന്റെ പരാതി. സാജന്റെ പരാതിയിൽ നിയമോപദേശം ലഭിച്ചതോടെ വിജിലൻസ് വീണ്ടും അന്വേഷണം ഊർജിതമാക്കി.

Related Posts

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി
  • November 13, 2026

കൊല്ലം: ചടയമംഗലത്ത് 13 വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ റൂറല്‍ എസ്.പിയുമായി ഫോണില്‍ സംസാരിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റു ചെയ്യാനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ…

Continue reading
ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
  • November 13, 2026

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനഫലമായി നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.…

Continue reading

You Missed

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ അക് വാൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

ഇന്നും ഇടിഞ്ഞ് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍