‘എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റ്; കെ സുധാകരനുമായി സഹോദരബന്ധം’; വിഡി സതീശൻ

എംപിമാർ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത് കോണ്‍ഗ്രസ് പ്രസിഡന്റാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ‌. എംപിമാർ മത്സരിക്കുന്നതിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. എംപിമാരെ മത്സരിച്ചാലുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പുകളെ പൊതുജനങ്ങള്‍ എങ്ങനെ വിലയിരുത്തുമെന്നത് പ്രധാനമാണ്. മാധ്യമങ്ങൾ ശൂന്യതയിൽ നിന്ന് വാർത്തകളുണ്ടാക്കിയെന്നും വിഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു.

ഇത്രയും നേരത്തേ കോണ്‍ഗ്രസ് മുമ്പൊരിക്കലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. വിവാദങ്ങളുണ്ടാകുമ്പോള്‍ എല്ലാവരും എന്റെ നേരെ തോക്ക് ചൂണ്ടുന്നു. കൂട്ടായി എടുക്കുന്ന തീരുമാനത്തിന്റെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്. ഞാന്‍ അത് അംഗീകരിക്കുന്ന ആളാണെന്നും അതിൽ വെള്ളം ചേർക്കുന്നയാളല്ല താനെന്നും വിഡി സതീശൻ പറഞ്ഞു.

മുഹമ്മദ് ഷിയാസിനെ സ്ഥാനാർത്ഥിയായി നിർദേശിച്ചത് താനല്ല കെസി വേണുഗോപാലെന്ന് അദേഹം വ്യക്തമാക്കി. മുഹമ്മദ് ഷിയാസ് ഏറ്റവും നല്ല സ്ഥാനാർഥിയാകുമെന്ന് സിഇസിയില്‍ പറഞ്ഞത് കെസി വേണുഗോപാലെന്നും വിഡി സതീശൻ പറഞ്ഞു. കെ സുധാകരനുമായി സഹോദരബന്ധമെന്ന് വിഡി സതീശൻ പറഞ്ഞു. കെ സുധാകരനുമായി ഒരു കാര്യത്തിനും പിണങ്ങിയിട്ടില്ല. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും വിഡി സതീശൻ പറഞ്ഞു.

Related Posts

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള
  • May 13, 2026

എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍, പാര്‍ക്കിംഗ് ഫീസ് കുത്തനെക്കൂട്ടി ജിസിഡിഎയുടെ കൊള്ള. ഒരു ദിവസത്തേക്ക് ബൈക്കിന് 30 രൂപയുണ്ടായിരുന്നത് 120 രൂപയാക്കി വര്‍ധിപ്പിച്ചു. കാര്‍ പാര്‍ക്കിങ്ങിന് ഒരു ദിവസത്തേക്കുള്ള ഫീസ് 480 രൂപയാക്കി. 90 രൂപയായിരുന്ന തുകയാണ് അഞ്ചിരട്ടിയിലേറെ യാതൊരു മുന്നറിയിപ്പുമില്ലാതെ…

Continue reading
ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
  • May 13, 2026

സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വെള്ളിയാഴ്ച പാലക്കാട്,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും; ആഹ്വാനം ഏറ്റെടുത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

വര്‍ധന അഞ്ചിരട്ടിയോളം! ഞെട്ടി യാത്രക്കാര്‍; എറണാകുളം സൗത്ത് റെയില്‍വേ പാര്‍ക്കിംഗില്‍ ഫീ കുത്തനെ കൂട്ടി ജിസിഡിഎയുടെ കൊള്ള

ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്