സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി


ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി ഡല്‍ഹിയിലെ റോസ് അവന്യൂ കോടതി. 1983 ഏപ്രിലില്‍ ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു എന്ന പരാതിയിലാണ് കേസ്. 2025 ഓഗസ്റ്റ് 24ന് അഡ്വ. വികാസ് ത്രിപാഠി നല്‍കിയ പരാതിയിലാണ് കോടതി റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കേസില്‍ നവംബര്‍ 28ന് കോടതി വീണ്ടും വാദം കേള്‍ക്കും. (Delhi Court Seeks Police Report On FIR Plea Against Sonia Gandhi Over 1980 Voter Roll Entry)

പരാതിയില്‍ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വിനോദ് ജോഷിയുടേതാണ് നിര്‍ദേശം. 1980, 1981,1983 വര്‍ഷങ്ങളിലെ വോട്ടര്‍ പട്ടികയുടെ കോപ്പികളും കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു.

1980ലെ വോട്ടര്‍ പട്ടികയില്‍ സോണിയ ഗാന്ധിയുടെ പേരുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. 1983ലാണ് സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് എന്നിരിക്കെ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ എങ്ങനെ രാജ്യത്തെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു എന്ന ചോദ്യമാണ് ഹര്‍ജിയിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. ആരോപണത്തെ സാധൂകരിക്കുന്ന അഡീഷണല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ നവംബര്‍ 11ന് കോടതി നിര്‍ദേശിച്ചിരുന്നു.

Related Posts

മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും
  • November 17, 2026

തമിഴ്നാട്: മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ…

Continue reading
കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന; കേരളത്തിലുള്‍പ്പെടെ എണ്ണം കൂടി
  • November 13, 2026

ഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. (SSR voters expand by upto 3%) എസ്‌ഐആറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും…

Continue reading

You Missed

കോവളം സ്പാ പീഡനക്കേസ്

കോവളം സ്പാ പീഡനക്കേസ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സഹകരണ മേഖലയിലെ ഫണ്ട് ക്രമക്കേടിനെ കുറിച്ച് സംസാരിച്ചപ്പോളാണ് സിപിഐഎം പ്രവർത്തകർ പ്രസംഗം തടസപ്പെടുത്തിയത്, എന്നെ ജനങ്ങൾ ജയിപ്പിച്ചു വിട്ടതാണ്

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

സോണിയ ഗാന്ധിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുമ്പേ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടെന്ന ഹര്‍ജി

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

പൊലീസിനെ ആക്രമിച്ചാൽ കടുത്ത ശിക്ഷ, ഓപ്പറേഷൻ തൂഫാന് ശേഷം പല സ്ഥലങ്ങളിലും പൊലീസുകാർ അതിക്രമം നേരിടുന്നു: രമേശ് ചെന്നിത്തല

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ 14 ദിവസങ്ങളായി ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുന്നു

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

കുട്ടികളിലെ പ്രമേഹം: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍