നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്
  • January 20, 2026

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് പൊലീസ് കോടതിയിയെ അറിയിച്ചു. കുറ്റപത്രത്തിൻ്റെ കരട് പരാതിക്കാരിയെ ബോധ്യപ്പെടുത്തിയിരുന്നു. കേസിൽ സിസിടിവി ദൃശ്യങ്ങളും തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന്…

Continue reading
വീണ്ടും പൊന്നിന് സർവകാല റെക്കോർഡ്; ഇന്നത്തെ നിരക്കറിയാം
  • January 20, 2026

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ്…

Continue reading
‘വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും യോജിപ്പില്ല’; സജി ചെറിയാൻ വിഷയത്തിൽ എം.വി ഗോവിന്ദൻ
  • January 20, 2026

സജി ചെറിയാൻ വിഷയത്തിൽ പ്രതികരിച്ച് എംവി ഗോവിന്ദൻ. വർഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഐഎമ്മിന് യോജിപ്പില്ല. വർഗീയതക്കെതിരെ രാജ്യത്ത് തന്നെ അതിശക്തമായി നിൽക്കുന്ന പാർട്ടിയാണ് സിപിഐഎം. സിപിഐഎമ്മിനെ കടന്ന ആക്രമിക്കാനുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വി. ഡി…

Continue reading
രണ്ടാം ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; സർക്കാർ നൽകിയ ഹർജി ഇന്ന് പരി​ഗണിക്കും
  • January 20, 2026

രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.ജയചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സെഷൻസ് കോടതി തെളിവുകൾ പരിഗണിച്ചില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ…

Continue reading
‘നോബേൽ ലഭിച്ചില്ല, ഇനി സമാധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട ബാധ്യതയില്ല; ഗ്രീൻലൻഡ് വിട്ടുകിട്ടണം’; ഡോണൾഡ് ട്രംപ്
  • January 20, 2026

ഗ്രീൻലൻഡ് അമേരിക്കയ്ക്ക് വിട്ടുകിട്ടണമെന്ന ആവശ്യത്തിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗ്രീൻലൻഡ് വിഷയത്തിൽ കരാറിലെത്താത്തപക്ഷം എട്ട് രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുമെന്നും ട്രംപ്. സമാധാനത്തിനുള്ള നോബേൽ സമ്മാനം തനിക്ക് നൽകാത്തതിനാൽ ഇനി സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്ന്…

Continue reading
കാബൂൾ സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം
  • January 20, 2026

കാബൂൾ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാൻ ഘടകം ഏറ്റെടുത്തു. ചൈനീസ് ഭരണകൂടം സിൻജിയാങ് പ്രവിശ്യയിൽ മുസ്ലിം ന്യൂനപക്ഷമായ ഉയ്ഗൂറുകൾക്കെതിരെ നടത്തുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രതികരണമെന്ന് പ്രസ്താവനയിൽ ഇസ്ലാമിക് സ്റ്റേറ്റ് വ്യക്തമാക്കി. അഫ്ഘാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ചൈനീസ് റസ്റ്റോറന്റിൽ നടന്ന ഇന്നലെ നടന്ന…

Continue reading
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്തിയില്ല; പരിശോധന ആരംഭിക്കാനാകാതെ ഇഡി
  • January 20, 2026

തിരുവനന്തപുരം നന്തൻകോട്ടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് പരിശോധന ആരംഭിക്കാനാകാതെ ഇഡി. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എത്താതിനാലാണ് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പരിശോധന തുടങ്ങാൻ കഴിയാത്തത്. സെക്യൂരിറ്റി ജീവനക്കാർ മാത്രമാണ് ആസ്ഥാനത്ത് ഉള്ളത്.സ്വർ‌ണ്ണപ്പാളിയുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് പിടിച്ചെടുക്കാനാണ്…

Continue reading
‘സജി ചെറിയാന്‍ തിരുത്തണം, പാര്‍ട്ടിയെ ദുര്‍ബലമാക്കി’; വിമർശിച്ച് സിപിഐഎം
  • January 20, 2026

തദ്ദേശ തിരഞ്ഞെടുപ്പിൽ കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് പരാമർശിച്ച് നടത്തിയ വിവാദ പ്രസ്താവന മന്ത്രി സജി ചെറിയാൻ തിരുത്തണമെന്ന് സിപിഐഎം. ​പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരുത്തൽ ആവശ്യപ്പെടും. വർഗീയത കലർന്ന പരാമര്‍ശം പാർട്ടിയുടെ മതനിരപേക്ഷ പ്രതിഛായക്ക് ദോഷം ഉണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പരാമര്‍ശത്തില്‍…

Continue reading
‘ഇനി കളിക്കാൻ കഴിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ
  • January 20, 2026

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്. 2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍…

Continue reading
ദീപക് ജീവനൊടുക്കിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
  • January 20, 2026

ബസ്സിൽ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ യുവതിയുടേയും യുവാവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നൽകിയ മൊഴിയിൽ ബസ്സിൽ വെച്ച് ലൈംഗികാതിക്രമം…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി
സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്