ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

  • World
  • September 23, 2026

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി തങ്ങളും ഒമാനും ചേർന്ന് തീരുമാനിക്കുമെന്ന കർശന നിലപാടുമായി ഇറാൻ. കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ ട്രംപ് നടത്തിയ പ്രകോപനപരമായ പ്രസം​ഗത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസിൽ നിലപാട് കടുപ്പിച്ചത്. അതിനിടെ അമേരിക്കയുടെ വ്യോമയാന ഉപരോധം കൂടുതൽ രാജ്യങ്ങൾ കൂടി നടപ്പിലാക്കിയതോടെ ഇറാൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി.

ഹോർമുസ് കടലിടുക്കിന്റെ പുതിയ പദവി ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്നും ഹോർമുസിലൂടെ കടന്നുപോകണമെങ്കിൽ ഇരുരാജ്യങ്ങളും തീരുമാനിക്കുന്ന പുതിയ നിയമങ്ങൾ അംഗീകരിക്കേണ്ടിവരുമെന്നുമാണ് ഇറാൻ അംബാസഡർ കാസിം ജലാലി പറഞ്ഞത്. ഇന്നലെ ന്യൂയോർക്കിൽ നടന്ന യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പരാമർശം. അതിനിടെ ശത്രുവിന് ഇറാൻ ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസിയും നിലപാട് വ്യക്തമാക്കി. ഇറാനെതിരായ ട്രംപിന്റെ ഉന്മൂലന ഭീഷണി തള്ളിക്കളഞ്ഞ ഐആർജിസി ആക്രമണങ്ങളിലൂടെ പ്രതികരിക്കാൻ തയാറാണെന്നും അറിയിച്ചു.

അതേസമയം അമേരിക്കയുടെ ആകാശ ഉപരോധം നിലവിൽ വന്നതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ, യുകെ, ഇറാഖ്, ഒമാൻ, തുർക്കി, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ ഇറാന്റെ സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആറ് മാസത്തെ യുദ്ധത്തെ തുടർന്ന് ഇറാന്റെ സമ്പദ്‌വ്യവസ്ഥയും വൻ തകർച്ചയിലാണ്. ഡോളറിനെതിരെ ഇറാനിയൻ റിയാൽ 2 ദശലക്ഷത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം 65 ശതമാനമായതോടെ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ 128 ശതമാനത്തിന്റെ വർദ്ധനവും സംഭവിച്ചു. അതേസമയം ​ഗാസയിലെ ഖാൻ യൂനിസിൽ ഐഡിഎഫ് നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ധനകാര്യ മേധാവി കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. മുഹമ്മദ് അബു അൽവാനാണ് കൊല്ലപ്പെട്ടത്. അതിനിടെ ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.09 ഡോളർ കുറഞ്ഞ് 98.16 ഡോളറിലെത്തി.

Related Posts

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം
  • September 16, 2026

ചാറ്റ്സ്വര്‍ത്ത്; വാര്‍ത്താ കവറേജിനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് മരണം. വാര്‍ത്താചാനലായ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടറാണ് തകര്‍ന്നത്. ഒരു വാഹനാപകടം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ലോസ് ഏഞ്ചലസിലെ ചാറ്റ്സ്വര്‍ത്തില്‍ എന്‍ബിസിയുടെ ഹെലികോപ്ടര്‍ തകര്‍ന്നത്. പ്രാദേശികസമയം വൈകിട്ട് 6.57-നായിരുന്നു സംഭവം. ചാറ്റ്സ്‌വര്‍ത്തിലെ രണ്ട് വെയര്‍…

Continue reading
ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം
  • September 15, 2026

യെമന്‍: ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍. കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു. എണ്ണക്കയറ്റുമതിക്ക് ഹോര്‍മുസിന് ബദലായ ബാബ് അല്‍ മന്ദബില്‍ പിടിമുറുക്കി. സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 പേര്‍ക്ക് പരുക്കേറ്റു. (Houthis seize strategic…

Continue reading

You Missed

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

ഹോർമുസിൽ നിലപാട് കടുപ്പിച്ച് ഇറാൻ; ശത്രുവിന് ഒരു ഇഞ്ച് പോലും വഴങ്ങില്ലെന്ന് ഐആർജിസി

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

ജാവദേക്കറെ മാറ്റി; നാഗരാജ ബിജെപി കേരള പ്രഭാരി, കെ.സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല; ബിജെപി പ്രഭാരിമാരെ പുനസംഘടിപ്പിച്ചു

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

കൊച്ചി മെട്രോയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസ്: ഗൂഗിളിന് കത്ത് നല്‍കി പൊലീസ്

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക

‘രാധ 97 കോടി തരാനുണ്ട്, ആ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തന്നത്’; പണം മോഷ്ടിച്ചിട്ടില്ലെന്ന് നടി അംബിക