സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:മുഖ്യമന്ത്രിയും ആർ ചന്ദ്രശേഖരനും ഒരുമിച്ച് ഒരു വേദിയിൽ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗത്തിലാണ് ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇരുവരും ആദ്യമായി ഒരുമിച്ച് വേദിയിൽ വരുന്നത്. INTUC സമ്മേളനം നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെത്തുടർന്ന് ഒഴിവാക്കിയിരുന്നു.

വേദിയിൽ മുഖ്യമന്ത്രിയെ പുകഴ്ത്തി ആർ ചന്ദ്രശേഖരൻ രംഗത്തെത്തി. ഊർജ്ജസ്വലനായ മുഖ്യമന്ത്രിയാണ് വി ഡി സതീശൻ. ഐഎൻടിസിയുടെ തൊഴിലാളി പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഞാൻ മണിയടിക്കുന്ന ആളല്ല. മുഖ്യമന്ത്രിക്ക് ഐഎൻടിയുസിയുടെ ഒരു ബിഗ് സല്യൂട്ട്. മുഖ്യമന്ത്രിയുടെ കഴിഞ്ഞ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം. 2100 ൽ അധികം ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം നടക്കുന്നതുകൊണ്ടാണ് ഐഎൻടിയുസിയുടെ കഴിഞ്ഞ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭക്ഷണം കഴിക്കാനും അന്നത്തെ ദിവസം കഴിഞ്ഞില്ല. ഇന്നത്തെ യോഗം ഞാൻ ഇവരോട് ആവശ്യപ്പെട്ടതാണ്. സംഘാടകർക്ക് എത്രമാത്രം പ്രയാസമുണ്ടാകുമെന്ന് അറിയാവുന്ന ആളാണ് താൻ. സ്വകാര്യവൽക്കരണം സർക്കാരിൻറെ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുമേഖല സ്ഥാപനങ്ങളെല്ലാം സർക്കാരിൻറെ കയ്യിൽ നിന്ന് എല്ലാം ചോർത്തിയെടുക്കാം എന്ന് കരുതിയാൽ അനുവദിക്കില്ല. കെഎസ്ആർടിയെ സ്വതന്ത്രമായി നിലനിർത്താനാണ് ശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനമാണെന്ന് പറഞ്ഞ് സമ്പത്ത് ഊറ്റി കുടിക്കാൻ അനുവദിക്കില്ല. സ്ഥാപനം നന്നായി കൊണ്ടുപോകണം.

വിവിധ മേഖലകളിൽ നിക്ഷേപം നടത്താൻ സ്വകാര്യ സംരംഭകർ തയ്യാറായി മുന്നോട്ടുവരുന്നുണ്ട്. അവരുമായി സർക്കാർ ചർച്ച നടത്തുന്നുണ്ട്. സ്വകാര്യ മേഖല വരണം. തൊഴിലാളികളുടെ അവകാശങ്ങൾക്ക് നോ കോംപ്രമൈസ്. തൊഴിലാളിയെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ട. തൊഴിലാളിയെയും പ്രകൃതിയെയും സംരക്ഷിക്കാത്ത ഒരു പദ്ധതിയും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് തൊഴിൽ നിയമം വന്നാലും അത് തൊഴിലാളികൾക്ക് വേണ്ടിയാണ്. ഇപ്പോ ഒരു തൊഴിൽ നിയമം വരുമെന്ന് പറഞ്ഞാൽ പേടിയാണ്.ലേബർ കോഡ് നടപ്പിലാക്കി ഇല്ലെങ്കിൽ തൃശങ്കു സ്വർഗത്തിലാകും. ലേബർ കോഡ് നടപ്പിലാക്കും. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉണ്ടാവില്ല. ലേബർ കോഡ് നടപ്പിലാക്കുന്നതിന് ഐഎൻടിസിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കും. തൊഴിലാളി വിരുദ്ധ നിലപാട് സർക്കാർ ഒരു സ്ഥലത്തും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Posts

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്
  • September 21, 2026

കണ്ണൂർ: ആഡംബര കാർ യാത്ര വിവാദത്തിൽ മന്ത്രി കെഎം ഷാജിയെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്. വിമർശിക്കാൻ മറ്റൊന്നുമില്ലാത്തതുകൊണ്ടാണ് കാറിന്റെ പേരിൽ മന്ത്രി കെഎം ഷാജിയെ വിമർശിക്കുന്നത്. സർക്കാർ വാഹനം ഉപയോഗിക്കാതെ മന്ത്രികെഎം ഷാജി സർക്കാരിന്റെ പൈസ ലാഭിക്കുകയാണ്. സൗജന്യമല്ല സൗകര്യമാണ്…

Continue reading
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
  • September 21, 2026

തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും…

Continue reading

You Missed

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

ചരിത്രം കുറിച്ച് ഫൊക്കാന: ഒരു മണിക്കൂറിലധികം ഇടവേളയിൽ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്

മൃഗശാല മാറ്റുന്ന വിഷയം, സർക്കാരിന് കോർപറേഷനോട് അഭിപ്രായം തേടേണ്ട സാഹചര്യം ഇല്ല; ബിജെപി നിലപാട് പാർട്ടി പറയുമെന്ന് വി വി രാജേഷ്