ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തില്‍ ഇന്ത്യക്കാരനായ ക്യാപ്റ്റനെ കുത്തിപ്പരിക്കേല്‍പ്പിച്ച് വിമാനം താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിച്ച കോ-പൈലറ്റിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തീവ്ര ചിന്താഗതികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഒമാന്‍ നേരത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്ക് നിലനില്‍ക്കെയാണ് ഫ്‌ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത്.

ഒമാന്‍ സ്വദേശിയായ ഹമാം അല്‍ ഹമാമിയാണെന്നാണ് അന്വേഷണ കേന്ദ്രങ്ങള്‍ വാള്‍സ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്. യുഎഇയില്‍ ജനിച്ച ഇയാളുടെ പിതാവ് ഒമാന്‍ സ്വദേശിയും മാതാവ് സിറിയന്‍ സ്വദേശിയുമാണ്. യുഎഇയില്‍ വര്‍ഷങ്ങളോളം ജീവിച്ചിട്ടുള്ള ഹമാം അല്‍-ഹമാമി യുകെയിലെ ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഏവിയേഷന്‍ മാനേജ്മെന്റില്‍ ബിരുദം നേടിയിട്ടുണ്ട്. ഒമാന്‍ എയറില്‍ ഏഴ് വര്‍ഷത്തോളം ജോലി ചെയ്ത ഇയാളെ, ഇസ്ലാമിസ്റ്റ് തീവ്രവാദ നിലപാടുകളെക്കുറിച്ചുള്ള ആശങ്കകളെ തുടര്‍ന്ന് പൈലറ്റ് പരിശീലനത്തില്‍ നിന്ന് മാറ്റുകയും മറ്റ് ചുമതലകള്‍ നല്‍കുകയും ചെയ്തിരുന്നു. 2025 ഫെബ്രുവരിയിലാണ് ഇയാള്‍ ഒമാന്‍ എയര്‍ വിട്ടത്. തുടര്‍ന്ന് റോയല്‍ എയര്‍ മാറോക്കില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷം, എട്ട് മാസം മുമ്പാണ് ഫ്ളൈ ദുബായില്‍ ചേര്‍ന്നത്.

ആക്രമണം നടന്ന് ഒമ്പത് മണിക്കൂറിന് ശേഷം പ്രതിയുടെ ലിങ്ക്ഡ്ഇന്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ രണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട,് ഈ അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് വിവരം. ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് ചിത്രീകരിച്ച ദൃശ്യങ്ങളായിരുന്നു ആദ്യ വിഡിയോ പോസ്റ്റ്. ഇതില്‍ ഇസ്രായേലി എയര്‍ലൈനുകളായ ‘എല്‍ അല്‍’ , ‘അര്‍കിയ’ എന്നിവയുടെ വിമാനങ്ങള്‍ കാണിക്കുന്നുണ്ട്. അല്‍ ഖ്വയ്ദ മുന്‍ തലവന്‍ അയ്മന്‍ അല്‍ സവാഹിരി, 2009-ല്‍ സി.ഐ.എ ഉദ്യോഗസ്ഥരെ വധിച്ച ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയ എന്നിവരുടെ ചിത്രങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. രണ്ടാമത്തെ പോസ്റ്റില്‍ മക്ക, മദീന, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന എ ഐ ചിത്രവും മരണത്തെ ഭയപ്പെടുന്നില്ലെന്ന വരികളുള്ള പശ്ചാത്തല കവിതയുമായിരുന്നു. കൂടാതെ, ഇയാളുടെ പഴയ എക്സ് സമൂഹമാധ്യമഅക്കൗണ്ട് വിശകലനം ചെയ്തതില്‍ നിന്ന് തീവ്ര മതചിന്താഗതിക്കാരനും സ്ത്രീവിരുദ്ധ നിലപാടുകളുള്ളയാളുമായിരുന്നു ഇയാളെന്ന് വ്യക്തമായിട്ടുണ്ട്.

ഇസ്രായേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ പൈലറ്റാകാന്‍ എങ്ങനെ അനുമതി ലഭിച്ചു എന്നതില്‍ അവ്യക്തതയുണ്ട്. വിമാനം യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തതായതിനാല്‍, സംഭവം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണോ എന്നും പരിശോധിക്കാന്‍ യുഎഇ അറ്റോര്‍ണി ജനറല്‍ അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. സൗദി അറേബ്യയില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഷിന്‍ ബെറ്റ്, മൊസാദ് തുടങ്ങിയ ഇസ്രായേലി സുരക്ഷാ ഏജന്‍സികളും ഈ അന്വേഷണത്തില്‍ പങ്കാളികളാകുന്നുണ്ട്.

യുഎഇയെയും ഇസ്രയേലിനേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന റൂട്ടിലാണ് ഇയാള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയിരുന്നത്. പൈലറ്റിന്റെ തീവ്രനിലപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഒമാന്‍ മറ്റ് രാജ്യങ്ങളുമായോ വിമാന കമ്പനികളുമായോ പങ്കുവച്ചിരുന്നോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. യുഎഇയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആക്രമി ഇസ്ലാമിക തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നുവെന്നും, വിമാനത്തിലെ യാത്രക്കാരെ ഒന്നടങ്കം അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അയാള്‍ എത്തിയതെന്നും ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. വിമാനത്തില്‍ എന്താണ് നടന്നത് എന്നതില്‍ വ്യക്തത വന്നിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. പൈലറ്റ് ഒറ്റയ്ക്കാണോ മറ്റേതെങ്കിലും സംഘത്തിന്റെ സഹായം ലഭിച്ചോ എന്നതില്‍ അന്വേഷണം നടത്തുകയാണെന്നും നെതന്യാഹു വ്യക്തമാക്കി.

Related Posts

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി
  • October 6, 2026

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈ ജാക്ക് ചെയ്തു, സമരം തുടരുമെന്ന് രാഹുൽ ഗാന്ധിപറഞ്ഞു. അമിത് ഷാ, ഗ്യാനേഷ് കുമാർ…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി
  • October 5, 2026

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

Continue reading

You Missed

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷം; കൻ്റോൺമെൻ്റ് SHO ക്കും, SI ക്കും എതിരെ പൊലീസിൽ പരാതി നൽകി SFI

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് വന്‍ ആശ്വാസം: ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

സുഗതന് അനുകൂലമായത് കോൺഗ്രസ്-ബിജെപി ഡീൽ; കോൺഗ്രസ് സഹായിച്ചുവെന്ന ആരോപണവുമായി സിപിഐഎം

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

നരേന്ദ്ര മോദി വോട്ട് ചോരിയിലൂടെ രാജ്യത്തെ ഹൈജാക്ക് ചെയ്തു; ആരെയും വെറുതെ വിടില്ല എന്ന് രാഹുൽ ഗാന്ധി

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ആരോഗ്യവകുപ്പിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമനം: സർവീസിൽ നിന്ന് പിരിച്ചുവിട്ട ഡോക്ടർക്ക് സൂപ്രണ്ട് തസ്തികയിൽ പുനർനിയമനം

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്