അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെ കെ ബാലകൃഷ്‌ണനാണ്‌ അപേക്ഷയിൽ വിധി പറഞ്ഞത്.പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.വിചാരണ റിപ്പോർട്ട്‌ ചെയ്യുകയെന്നത്‌ മാധ്യമപ്രവർത്തകരുടെ അവകാശമാണ്‌. ഇത്‌ യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്ന്‌ പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ്‌ പറഞ്ഞു.

കോളേജ്‌ വിദ്യാർഥികൾ വിചാരണയ്‌ക്ക്‌ വന്നാൽ തന്നെ അവരെ നിയന്ത്രിക്കാൻ പൊലീസിനാവുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യത്തിലുള്ള പ്രതികളുടെ ചിത്രം കോടതിയിൽ വച്ച്‌ പകർത്താൻ ശ്രമിച്ചുവെന്ന വാദം ബാലിശമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.കേസിന്റെ വിചാരണ ഒക്ടോബർ 15നാണ്‌ ആരംഭിക്കുന്നത്‌. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും തള്ളിയാണ്‌ ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ വിചാരണയ്‌ക്ക്‌ ഉത്തരവിട്ടത്‌. ആകെ 16 പ്രതികളാണുള്ളത്‌. 2018 ജൂലൈ രണ്ടിനാണ്‌ അഭിമന്യുവിനെ ​കൊലപ്പെടുത്തിയത്‌. സംഭവം ടന്ന്‌ എട്ടു വർഷത്തിനുശേഷമാണ്‌ വിചാരണ തുടങ്ങുന്നത്‌.

Related Posts

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച
  • September 22, 2026

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ് എംഎൽഎ. കെപിസിസി ആസ്ഥാനത്ത് രമ്യ എത്തി. സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു. ചിറയിൻകീഴ് കയ്യാങ്കളിയിൽ കെപിസിസി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കെപിസിസി അധ്യക്ഷനാണ് നടപടി സംബന്ധിച്ച കാര്യങ്ങൾ…

Continue reading
അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം
  • September 22, 2026

കൊച്ചി: അബ്‌കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോയുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിനാണ് കേസ്. മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു ആന്റോ.നേരത്തെ, അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ…

Continue reading

You Missed

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

കെപിസിസി അധ്യക്ഷനെ കാണാൻ രമ്യ ഹരിദാസ്; സണ്ണി ജോസഫുമായി ഇന്ദിരാ ഭവനിൽ കൂടിക്കാഴ്ച

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ജാമ്യം

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സ്വകാര്യ മേഖല വരണം, ലേബർ കോഡ് നടപ്പിലാക്കും; തൊഴിലാളികളെ വേദനിപ്പിച്ചുകൊണ്ട് ഒരു സംരംഭവും വേണ്ടെന്ന് മുഖ്യമന്ത്രി

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സംവിധായകനായി അരങ്ങേറാൻ ഉണ്ണി മുകുന്ദൻ; പനോരമ സ്റ്റുഡിയോസും ഉണ്ണി മുകുന്ദൻ ഫിലിംസും കൈകോർക്കുന്നു, ഹൈ-വോൾട്ടേജ് ആക്ഷൻ ചിത്രം പ്രഖ്യാപിച്ചു

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്

സർക്കാർ വാഹനം ഉപയോഗിക്കാതെ സർക്കാരിന്റെ പൈസ ലാഭിക്കുകയാണ് കെഎം ഷാജി; ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ്