ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം


തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary)

വശ്യസുന്ദരമായ നയനങ്ങളും മോഹിപ്പിക്കുന്ന ഭാവവുമായി പ്രേക്ഷകഹൃദയം കവര്‍ന്ന താരമായിരുന്നു സില്‍ക്ക് സ്മിത. മേക്കപ്പ് സഹായിയായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും സിനിമകളിലെത്തിയ വിജയലക്ഷ്മി എന്ന ആന്ധ്രാക്കാരി ആന്റണി ഈസ്റ്റ്മാന്റെ ‘ഇണയെത്തേടി’ എന്ന ചിത്രത്തിലാണ് സ്മിതയെന്ന പേരില്‍ അവതരിക്കുന്നത്. ‘വണ്ടിച്ചക്രം’ എന്ന തമിഴ് സിനിമയില്‍ സില്‍ക്ക് എന്ന കഥാപാത്രം അവതരിപ്പിച്ചതോടെ സില്‍ക്ക് സ്മിതയായി മാറി.

സിനിമയുടെ വിജയം ഉറപ്പാക്കുന്ന ഫോര്‍മുലയിലേക്ക് സില്‍ക്ക് സ്മിതയെ വിളക്കിച്ചേര്‍ക്കാന്‍ അക്കാലത്ത് സിനിമാക്കാര്‍ മത്സരിച്ചു. നായികയേക്കാള്‍ പ്രതിഫലം പറ്റുന്ന നര്‍ത്തകിയായി അവര്‍ മാറി. ഒരേസമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലെല്ലാം വിപണിമൂല്യമുള്ള താരമായി സില്‍ക്ക് സ്മിത ഉയര്‍ന്നു.

പതിനെട്ട് വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍ ഗ്ലാമര്‍ റോളുകള്‍ക്കപ്പുറം സ്മിതയുടെ അഭിനയ മികവ് പ്രയോജനപ്പെടുത്തിയ സിനിമകളുമുണ്ടായി. അഥര്‍വത്തിലെ പൊന്നിയും സ്ഫടികത്തിലെ ലൈലയുമെല്ലാം ആ കൂട്ടത്തില്‍പ്പെട്ടവയാണ്. അഭ്രപാളിയിലെ സുന്ദരിയുടെ ജീവിതം വിഷാദഭരിതമായിരുന്നുവെന്ന് അറിഞ്ഞത് ജീവിതത്തിന്റെ അവസാന ടേക്കിന് ആത്മഹത്യയിലൂടെ കട്ട് പറഞ്ഞപ്പോഴായിരുന്നു. 1996 സെപ്തംബര്‍ 23-ലെ രാത്രിയില്‍, 36-ാം വയസ്സില്‍ സ്മിത വിട വാങ്ങിയപ്പോള്‍ മാത്രമാണ് സ്മിതയുടെ വ്യഥകളെപ്പറ്റി ലോകം അറിഞ്ഞത് . സിനിമയുടെ വെള്ളിവെളിച്ചത്തില്‍ പൊന്നിയെ പോലെയും ലൈലയെ പോലെയും മറ്റൊരു അസ്തിത്വം അവര്‍ കൊതിച്ചിട്ടുണ്ടാകില്ലേ…

Related Posts

ഉലകനായകന്‍@72; അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍
  • November 7, 2026

ഇന്ത്യന്‍ സിനിമയിലെ സകലകലാവല്ലഭന്‍ കമല്‍ഹാസന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാള്‍. ആറാം വയസ്സില്‍ ബാലതാരമായി തുടങ്ങി ആറു ദശാബ്ദത്തിലേറെ ഇന്ത്യന്‍ സിനിമകളില്‍ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന മറ്റൊരു താരം വേറെയില്ല. ( actor Kamal Haasan 72nd birthday) സിനിമയുടെ സമസ്തമേഖലകളിലും കൈയൊപ്പു…

Continue reading
ഓര്‍മ്മകളുടെ ‘ഫ്രെംയിസ്’ :മ്യൂസിക് വീഡിയോ ഒരുങ്ങുന്നു
  • October 26, 2026

അകകണ്ണില്‍ കാലം കോറിയിട്ട ചിത്രങ്ങളെ തേടി പിന്നോട്ട് സഞ്ചരിക്കുന്ന ഒരാളുടെ ആത്മസംഘര്‍ഷങ്ങളാണ് ‘ഫ്രെയിംസ്’. അവിടെ അയാളെ പലതും കാത്ത് നില്‍പ്പുണ്ട്. ജീവന്റെ വിലയുള്ള നഷ്ടങ്ങള്‍, അയാള്‍ നിഷേധിച്ച സൗഭാഗ്യങ്ങള്‍, അങ്ങനെ പലതും. നിമിഷങ്ങളെ ചിത്രങ്ങളാക്കി ഉള്ളില്‍ സൂക്ഷിച്ച ഒരാളുടെ ഓര്‍മ്മകളിലൂടെ കഥ…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി