അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ


ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദര്‍ശ വിനോദ് ട്വന്റിഫോറിനോട്. ഒരു തവണയെങ്കിലും എല്ലാവരും തന്റെ പേര് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് ഇന്ന് സാധിച്ചുവെന്നും വിദര്‍ശ പറഞ്ഞു. (Vidarsha Vinod on her silver medal achievement)

ഷൂട്ടിംഗ് എക്‌പെന്‍സീവായ ഫീല്‍ഡായതുകൊണ്ട് തന്നെ തുടര്‍ന്നുകൊണ്ടുപോകാന്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിച്ചിരുന്നുവെന്ന് വിദര്‍ശ പറഞ്ഞു. ഷൂട്ടിംഗിനോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് മുന്നോട്ട് പോയത്. 2019ലെ സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ എനിക്ക് രണ്ട് റൈഫിളുകളുമുണ്ടായിരുന്നില്ല. എയര്‍ റൈഫിള്‍ മത്സരത്തിന് വേണ്ടി എന്റെ അസോസിയേഷനിലുള്ള ഒരു കുട്ടിയോട് അവന്‍ ഉപയോഗിക്കാതെ വച്ചിരുന്ന റൈഫിള്‍ കടം വാങ്ങി. തലേദിവസം പോയി നിന്റെ റൈഫില്‍ എടുത്തോട്ടെ എന്ന് ചോദിച്ചാണ് മത്സരിച്ചത്. അന്ന് സ്‌റ്റേറ്റില്‍ ഗോള്‍ഡ് ഉണ്ടായിരുന്നു. രണ്ട് മാസം മുന്‍പാണ് സ്വന്തം റൈഫിള്‍ വാങ്ങിയത്. അതാണ് ഏഷ്യന്‍ ഗെയിംസില്‍ ഉപയോഗിച്ചത് – വിദര്‍ശ പറഞ്ഞു.

കേരളത്തില്‍ നിന്നും ഓഫര്‍ വന്നാല്‍ ഇവിടെ തന്നെ തുടരുമെന്നും വിദര്‍ശ പറയുന്നു. എനിക്ക് കേരളം വിട്ട് പോകാന്‍ താത്പര്യമില്ല. നല്ലൊരു ജോലി കിട്ടുകയാണെങ്കില്‍ ഇവിടെ തന്നെ തുടരും – അവര്‍ പറഞ്ഞു. ഒളിംപിക്‌സാണ് തന്റെ അടുത്ത ലക്ഷ്യമെന്നും വിദര്‍ശ പറഞ്ഞു. അടുത്തമാസം ദോഹയില്‍ വച്ച് നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ പരിശീലനമാണ് ഇനി വിദര്‍ശയ്ക്ക് മുന്നിലുള്ളത്.

വനിതകളുടെ 50 മീറ്റര്‍ ത്രീ റൈഫിള്‍ വിഭാഗത്തിലാണ് വിദര്‍ശ വീണ്ടും വെള്ളി മെഡല്‍ നേടിയത്. വിദര്‍ശ, തിലോത്തമ സെന്‍, അഷി ചോക്‌സി എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് മെഡല്‍ നേടിയത്. വിദര്‍ശയും തിലോത്തമയും വ്യക്തിഗത ഇനത്തില്‍ ഫൈനലിനും യോഗ്യത നേടി. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ വിദര്‍ശയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചിരുന്നു. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ.

Related Posts

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി
  • November 14, 2026

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം. ഐഒഎ തിരഞ്ഞെടുപ്പിലേക്ക് സമർപ്പിച്ച നാമനിർദേശങ്ങളിലെ എതിർപ്പുകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പി ടി ഉഷയുടെ നാമനിർദ്ദേശം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഭാരവാഹിയും സുപ്രീം കോടതി…

Continue reading
ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍
  • November 13, 2026

കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴും സിപിഐഎമ്മില്‍ നിന്ന് രാജിവച്ച കണ്ണൂരിലെ രണ്ട് എംഎല്‍എമാരോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തളിപ്പറമ്പ്, പയ്യന്നൂര്‍ എംഎല്‍എമാരായ ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടുമാണ് അവഗണന. (Local self-governments ruled…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി