മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മധുര: തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ തായ്മാമന്‍ തങ്കമോതിരം പദ്ധതി മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു ഉദ്ഘാടനം. പദ്ധതിയ്ക്കായി 755.83 കോടി രൂപയാണ് സര്‍ക്കാര്‍ ഈ വര്‍ഷം വകയിരുത്തിയത്.

അമ്മയുടെ സഹോദരന്‍, അതാണ് തായ് മാമന്‍. സഹോദരിയ്ക്ക് ഒരു കുഞ്ഞുണ്ടാകുമ്പോള്‍ സ്വര്‍ണം നല്‍കേണ്ടത് തായ്മാമന്റെ കടമ. അതാണ് തമിഴക വെട്രി കഴകം സര്‍ക്കാറിന്റെ തായ്മാമന്‍ തങ്കമോതിരം പദ്ധതി. ജൂണ്‍ 22 മുതല്‍ ജനിച്ച ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം കുട്ടികള്‍ക്കാണ് ഇന്ന് സ്വര്‍ണമോതിരവും ബേബി കിറ്റും നല്‍കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 102 സെന്ററുകള്‍ സജീകരിച്ചിട്ടുണ്ട്.

രാജാജി ഹാളില്‍ വന്ന എല്ലാ കുട്ടികള്‍ക്കും മുഖ്യമന്ത്രി സി ജോസഫ് വിജയ് നേരിട്ട് തന്നെ മോതിരം നല്‍കി. ചില കുട്ടികള്‍ക്ക് പേരിട്ടതും മുഖ്യമന്ത്രി തന്നെ.

നേരത്തെ സെപ്റ്റംബര്‍ 15നാണ് പദ്ധതിയുടെ ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ തീയതി മാറ്റുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്കല്‍പേട്ട്, തിരുപ്പൂര്‍ ജില്ലകളില്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കില്ല.

Related Posts

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ
  • September 28, 2026

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി…

Continue reading
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു; രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും
  • September 28, 2026

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്ന് രാജ്യവ്യാപകമായി കളക്ടറേറ്റുകളിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നാളെ പ്രവർത്തക സമിതി യോഗം ചേർന്ന് കോൺഗ്രസ് തുടർ സമരങ്ങൾ പ്രഖ്യാപിക്കും. ഭഗത്‌സിംഗ് ദിനമായ ഇന്ന് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുകയാണ്…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്