മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ടതിൽ അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ. മിൽമ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ ആണ് സംഘം. ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തേക്കും. പ്രാഥമിക കണ്ടെത്തലുകളിൽ മൂന്നംഗ സംഘത്തെയാണ് വിശദ അന്വേഷണത്തിന് നിയോ​ഗിച്ചിരിക്കുന്നത്. ജോയിന്റ് ഡയറക്ടർ ജയസൂജീഷ്, ഡെപ്യൂട്ടി ഡയറക്ടർ സജിനി, അസിസ്റ്റന്റ് ഡയറക്ടർ സ്മിത എന്നിവർ ഉൾപ്പെടുന്നത് ആണ് സംഘം.

സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി. ‌ഗുരുതര കണ്ടെത്തലുകൾ ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണത്തിനും ശിപാർശ ചെയ്തേക്കും. മലബാർ റൂറൽ ഡെവലപ്‌മെന്റ് ഫൗണ്ടേഷനിലെ ക്രമക്കേടുകൾ സംബന്ധിച്ച പരാതിയിലായിരുന്നു യൂണിയൻ പിരിച്ചുവിട്ടിരുന്നത്. ക്ഷീര വികസന വകുപ്പ് രജിസ്ട്രാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. എംഡിആർഎഫ് രൂപീകരിച്ച ശേഷം ഇതുവരെയും ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടുകളെക്കുറിച്ചാണ് ആരോപണം ഉയർന്നിരുന്നത്. അഡ്മിനിസ്‌ട്രേറ്ററായി ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ചുമതലേറ്റെടുത്തു. കാസർഗോഡ് ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 27,45,000 നഷ്ടം ഉണ്ടായതായാണ് പരാതി. നഷ്ടം വന്ന തുക പിടിച്ചെടുക്കാതെ കണക്കിൽ കുറവ് ചെയ്ത് ക്രമക്കേട് നടത്തി. മലപ്പുറം ഡയറിയിൽ നെയ്യ് മോഷണം, പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 84,45,000 രൂപയുടെ ക്രമക്കേട് എന്നിവ നടന്നതായും ആരോപണമുണ്ട്. മലപ്പുറം ഡയറി ഉദ്ഘാടനത്തിന് വേണ്ടി ഒരു കോടി 50 ലക്ഷം ചിലവാക്കി. 50 ലക്ഷത്തിന്റെ ഗ്രാൻഡ് ലഭിക്കാൻ 25 ലക്ഷം ചിലവാക്കി എന്നും പരാതിയുണ്ട്.

Related Posts

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • September 24, 2026

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ…

Continue reading
‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി
  • September 24, 2026

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്