കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്. (Congress spent ₹105 crore in the Kerala Assembly elections)

ബംഗാളില്‍ ബിജെപി 286 കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 42 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിലെ ഭരണം ലക്ഷ്യമിട്ട് വന്‍ തുക മുടക്കിയെന്നതാണ് പുറത്തുവരുന്ന കണക്കുകള്‍ തെളിയിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പ്രധാനമായും ശ്രദ്ധ നല്‍കിയിരുന്നത് കേരളത്തിനായിരുന്നു. 10 വര്‍ഷം ഭരണത്തില്‍ നിന്ന് മാറിനിന്ന കോണ്‍ഗ്രസിന് കേരളത്തിലേത് ജീവന്‍മരണ പോരാട്ടം കൂടിയായിരുന്നു.

അഞ്ച് തിരഞ്ഞെടുപ്പുകള്‍ക്കുമായി കോണ്‍ഗ്രസ് ആകെ ചെലവിട്ടത് 249 കോടി രൂപയാണ്. ഇതിലെ 45 ശതമാനം തുകയും വിനിയോഗിച്ചത് കേരളത്തില്‍ മാത്രമാണ്. അതേസമയം ബിജെപി തങ്ങള്‍ ആകെ ചെലവഴിച്ച തുകയില്‍ പകുതിയിലേറെ തുകയും ചെലവിട്ടത് ബംഗാളിലാണ്. ബംഗാള്‍- 286 കോടി, അസം- 96.26 കോടി, കേരളം -82.67 കോടി, തമിഴ്‌നാട് -51.56 കോടി, പുതുച്ചേരി- 11.89 കോടി രൂപ എന്നിങ്ങനെയാണ് ബിജെപി അഞ്ച് സംസ്ഥാനങ്ങളില്‍ ചെലവിട്ട തുകയുടെ കണക്ക്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധികളുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാതെ പണം ചെലവഴിക്കാവുന്നതാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷവും, യാത്ര, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയ്ക്കായി നടത്തിയ ചെലവുകള്‍ ഉള്‍പ്പെടെയുള്ള വിശദമായ കണക്കുകള്‍ പാര്‍ട്ടികള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

Related Posts

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading
നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
  • September 25, 2026

തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു. (Nivedita…

Continue reading

You Missed

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല

ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസ്: സമയപരിധി കഴിഞ്ഞിട്ടും എസ്‌ഐടിയുടെ അന്തിമ റിപ്പോര്‍ട്ട് ആയില്ല