മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി


വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. എന്നാല്‍ പുതുക്കിയ കുറ്റപത്രം ഇന്ന് തന്നെ സമര്‍പ്പിക്കുമെന്ന് വനംവകുപ്പ അറിയിച്ചു. കുറ്റപത്രം കോടതി മടക്കിയ സംഭവത്തില്‍ സിസിഎഫിനോട് വനംമന്ത്രി ഷിബു ബേബി ജോണ്‍ വിശദീകരണം തേടി. ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. (Muttil Tree Felling Bathery Court Refuses to Accept Charge Sheet)

സംഭവം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മരങ്ങള്‍ വനത്തിനുള്ളില്‍ നിന്നുള്ളതാണോ എന്നുള്‍പ്പെടെ തെളിവ് സഹിതം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 17നാണ് ബത്തേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് കോടതിയുടെ വിമര്‍ശനം. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. വനംവകുപ്പ് മന്ത്രി ഉടനടി നോര്‍ത്തേണ്‍ സിസിഎഫിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെടുകയും അത് ഉടനടി സമര്‍പ്പിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

വിവാദ ഉത്തരവിന്റെ മറവില്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയത് 2020 ഒക്ടോബറിനും 2021 ഫെബ്രുവരിക്കും ഇടയിലാണ്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് 52 കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരുന്നു. 40 കേസുകളിലും അഗസ്റ്റിന്‍ സഹോദരങ്ങള്‍ പ്രതികളാണ്. മുന്‍ വനംമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

Related Posts

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
  • November 12, 2026

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തിരിമറികളില്‍ ഒന്നായ പാതിവില തട്ടിപ്പില്‍ ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതും കേസുകള്‍ ക്രോഡീകരിക്കുന്നതിലെ വീഴ്ചയും കാരണമാണ് പ്രധാന കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തത്. അന്വേഷണ…

Continue reading
വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി
  • November 12, 2026

കൊച്ചി: മുൻ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി. വിദേശത്ത് പോകാൻ അനുമതി തേടിയ ടോമിന്‍ ജെ തച്ചങ്കരിയുടെ വാദങ്ങളില്‍ വൈരുദ്ധ്യമുണ്ട് എന്നാവര്‍ത്തിച്ച് ഹൈക്കോടതി.ജാമ്യാപേക്ഷയിലും ഇളവ് തേടിയ അപേക്ഷയിലും രണ്ട് വാദം. വിമര്‍ശനത്തിന് പിന്നാലെ ടോമിന്‍ ജെ തച്ചങ്കരി ഹര്‍ജി…

Continue reading

You Missed

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

‘മരിച്ചുകിടക്കുന്ന ആളെ കുറ്റപ്പെടുത്തുന്ന ചിലര്‍, അവരെയോര്‍ക്കുമ്പോള്‍ മരിക്കാന്‍ പോലും ഭയം തോന്നുന്നു’

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

പാതിവില തട്ടിപ്പ്: ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

വിദേശത്ത് പോകാൻ അനുമതി തേടി ടോമിന്‍ ജെ തച്ചങ്കരി

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

കൂപ്പുകുത്തി സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1600 രൂപ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു; യു ട്യൂബർ തൊപ്പിയുടെ കൂട്ടാളി മുഹമ്മദ് ഷമീർ അറസ്റ്റിൽ