അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28-നാണ് ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ ഇറാനെതിരെയുള്ള സൈനികനീക്കങ്ങൾക്ക് അമേരിക്കയും ഇസ്രയേലും തുടക്കമിട്ടത്. യുദ്ധത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി അമേരിക്ക – ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടു. ഓപ്പറേഷൻ ട്രൂ പ്രോമീസ് എന്ന പേരിൽ ഇറാൻ പ്രത്യാക്രമണം ആരംഭിച്ചതോടെ പശ്ചിമേഷ്യ സംഘർഷഭരിതമായി. ഇസ്രയേലിനെയും ജിസിസി രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

ആക്രമണത്തിൽ ആദ്യ ദിനത്തിൽ പരിക്കേറ്റശേഷം പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമനയി ഇതുവരെയും പരസ്യമായി രംഗത്തുവന്നിട്ടില്ല. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ ആഗോളതലത്തിൽ ക്രൂഡ് വില കുതിച്ചുയർന്നു. ഏപ്രിലിൽ ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. പിന്നാലെ ഹോർമുസിൽ ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചു.

ജൂണിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബാഫും സമാധാന ധാരണാപത്രത്തിൽ ഡിജിറ്റലായി ഒപ്പിട്ടു. ജൂൺ 18ന് കരാറിൽ ഒപ്പിട്ടതായി ട്രംപ് സ്ഥിരീകരിച്ചതോടെ, ധാരണാപത്രം നിലവിൽ വന്നു. പിന്നാലെ ജൂലൈ 9ന് ജനലക്ഷങ്ങളെ സാക്ഷി നിർത്തി ഇറാനിലെ മഷാദിൽ ആയത്തുള്ള അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടെ തുടർച്ചയായി 13 ദിവസം ഇറാനിലേക്ക് അമേരിക്ക ആക്രമണം നടത്തി. ജൂലൈ 24ന് ഇറാനെതിരായ ആക്രമണം നിർത്താൻ അമേരിക്കൻ സൈന്യത്തിന് ട്രംപ് നിർദേശം നൽകി.

നാവിക ഉപരോധം മൂലം ഏകദേശം 500 കപ്പലുകൾ അതിലെ 6000 നാവികരും ഇപ്പോഴും ഹോർമുസിൽ കാത്തുകിടക്കുകയാണ്. 68 തവണ ഹോർമുസിൽ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായി. അതിനിടെ ഇറാനെതിരെ സാമ്പത്തിക യുദ്ധമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഓഗസ്റ്റ് 24-ന് അമേരിക്കയുടെ സാമ്പത്തിക ഉപരോധമായ ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിനും തുടക്കമായി. ഹോർമുസ് കടലിടുക്കിൽ താൽക്കാലിക കപ്പൽ ഗതാഗതത്തിനുള്ള ഒരു ചട്ടക്കൂടിൽ ഇറാനും ഒമാനും ധാരണയിലെത്തിയിട്ടുണ്ട്. ഇറാനെതിരെ വ്യോമയാന ഉപരോധത്തിനും അമേരിക്ക തുടക്കമിട്ടുകഴിഞ്ഞു. ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിന സമാധാന പദ്ധതി അമേരിക്ക തള്ളി. പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള സാധ്യതഇപ്പോഴും ഏറെ അകലെതന്നെ.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി, അനാവശ്യ പ്രതിഷേധത്തിന് വഴി വെച്ചെന്ന് വിമർശനം
  • September 28, 2026

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്