ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം. പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു. സ്കോർ 40-34 എന്ന സ്കോറിന് മറികടന്നു. വനിതാ കബഡിയിലും മേധാവിത്വം തുടർന്ന് ഇന്ത്യ. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഫൈനലിൽ ഇറാനെ 37-34 എന്ന സ്കോറിന് വീഴ്ത്തി സ്വർണം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വനിതാ കബഡിയിൽ ഇന്ത്യയുടെ നാലാം സ്വർണമാണിത്.

ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ വിനോദ് രണ്ടാം മെഡൽ നേടി. സ്ക്വാഷിലും മാരത്തണളിലും ആയിരുന്നു ഇന്നത്തെ മറ്റ് മെഡലുകൾ. സ്ക്വാഷ് പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ അഭയ് സിങും വനിതാ വിഭാഗത്തിൽ അനാഹത്ത് സിങ്ങും മെഡൽ ഉറപ്പിച്ചു. ഷൂട്ടിംഗിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിലാണ് മലയാളി താരം വിദർശ കെ വിനോദ്, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീം വെള്ളി നേടിയത്. പക്ഷെ ഇതേ ഇനത്തിൽ വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച വിദർശയ്ക്കും തിലോത്തമയ്ക്കും മെഡൽ നേടാനായില്ല.

പുരുഷ മാരത്തണിൽ ഇന്ത്യയുടെ ചരിത്ര വെള്ളി മെഡലിനും ജപ്പാൻ ഇന്ന് സാക്ഷിയായി. 2 മണിക്കൂർ 11 മിനിറ്റ് 37 സെക്കൻഡിൽ പൂർത്തിയാക്കി സാവൻ ബർവാളാണ് മെഡൽ നേടിയത്. 44 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ഇനത്തിൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് മെഡൽ നേടുന്നത്. സ്ക്വാഷിൽ മിക്സഡ് ടീം വിഭാഗത്തിൽ ജോഷ്ന ചിന്നപ്പ – വേലവൻ സെന്തിൽ കുമാർ സഖ്യമാണ് വെങ്കലം നേടിയത്. സെമിയിൽ ചൈനയോട് തോറ്റതോടെയാണ് നേട്ടം വെങ്കലത്തിൽ ഒതുങ്ങിയത്. വനിതാ വിഭാഗം സ്ക്വാഷിൽ കൗമാര താരം അനാഹത്ത് സിങ് ഫൈനലിൽ എത്തി. സെമിയിൽ ജപ്പാൻ താരത്തോട് 2- 0 എന്ന് സ്കോറിന് പിന്നിട്ടു നിന്ന ശേഷമാണ് 17കാരിയുടെ തിരിച്ചുവരവ്.

Related Posts

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ
  • September 26, 2026

ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലുകള്‍ രാജ്യത്തിനായി സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വിദര്‍ശ വിനോദ് ട്വന്റിഫോറിനോട്. ഒരു തവണയെങ്കിലും എല്ലാവരും തന്റെ പേര് അറിയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അത് ഇന്ന് സാധിച്ചുവെന്നും വിദര്‍ശ പറഞ്ഞു. (Vidarsha Vinod on her silver…

Continue reading
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
  • September 26, 2026

ജപ്പാൻ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ സെൻ, അഷി ചോക്സി എന്നിവർ ഉൾപ്പെട്ട ടീമാണ് മെഡൽ…

Continue reading

You Missed

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

അന്ന് സ്റ്റേറ്റില്‍ മത്സരിക്കാന്‍ റൈഫില്‍ കടം വാങ്ങി; ഇന്ന് രാജ്യത്തിനാകെ അഭിമാനം; വെള്ളിത്തിളക്കത്തില്‍ വിദര്‍ശ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവ്; ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്‍

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

എത്ര സമയം വേണമെങ്കിലും മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇപ്പോൾ കേരളത്തിനെ അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി രാജീവ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ