ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. സമരപരിപാടികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ആംആദ്മി പാര്‍ട്ടിയും ഡിഎംകെയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ രാജ്യം ആശങ്കയിലെന്ന് യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് അട്ടിമറിയെ കുറിച്ചുള്ള ഇന്ത്യ സഖ്യത്തിന്റെ പരാതിയും,ആശങ്കയും തള്ളിക്കളഞ്ഞു. മതിയായ തെളിവുകള്‍ നല്‍കിയെങ്കിലും അവഗണിച്ചു. 13 കോടി പേരെ ഒഴിവാക്കിയതിന്റെ കാരണം എന്തിനെന്ന് വിശദീകരിക്കണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന് ആജീവനാന്ത പരിരക്ഷ നല്‍കുന്ന നിയമം മോദിയും അമിത് ഷായും കൊണ്ടുവന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ എസ്‌ഐആറിന് മുന്‍പുള്ള വോട്ടര്‍ പട്ടിക ഉപയോഗിക്കണം. വോട്ടര്‍പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുന്നതിന് മുന്‍പ് അക്കാര്യം വോട്ടറെ അറിയിക്കണം. അപ്പീലിന് അവസരം നല്‍കണം.

ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും ഖര്‍ഗെ – ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തേജസ്വി യാദവ്, തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്ക് ചേര്‍ന്നു.പാര്‍ലമെന്റില്‍ ഇറങ്ങിപ്പോക്ക് മാത്രം പോര, പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഇംപീച്ച്മെന്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാനാണ് നീക്കം. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നരേന്ദ്രമോദിയും, അമിത് ഷായും, മോഹന്‍ ഭഗവതും രാജിവെക്കണം എന്നാണ് ആവശ്യം.

യോഗത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഗ്യാനേഷ് കുമാര്‍ വിഷയത്തില്‍ പിന്തുണയ്ക്കുമെന്ന് ഡിഎംകെ വ്യക്തമാക്കി. കോണ്‍ഗ്രസ് ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഡിഎംകെയും പറയുന്നതെന്ന് സംസ്ഥാന വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ എത്തിയാല്‍ പിന്തുണയ്ക്കും. അതിനര്‍ത്ഥം ഡിഎംകെ ഇന്ത്യ സഖ്യത്തിനൊപ്പം എന്നല്ല. ഡിഎംകെ മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുന്നില്ലെന്നും ഇളങ്കോവന്‍ പറഞ്ഞു. ഇന്ത്യ സഖ്യം യോഗം ആരംഭിക്കുന്നതിനു മുന്‍പ് തകര്‍ന്നുവെന്ന് ബിജെപി പരിഹസിച്ചു.

Related Posts

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്
  • September 30, 2026

ഡല്‍ഹി: പോക്‌സോ കേസിലെ അതിജീവിതയായ പത്തുവയസുകാരിയെ മകളേയെന്ന് വിളിച്ച് ചേര്‍ത്തുപിടിച്ച് ജഡ്ജി. പെണ്‍കുട്ടിയ്ക്ക് ഡല്‍ഹി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ എഴുതിയ കത്ത് ഏറെ ഹൃദയസ്പര്‍ശിയായി. ഏഴ് വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പീഡനം നേരിട്ടത്. (Delhi judge’s message to…

Continue reading
പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ
  • September 28, 2026

തിരുവനന്തപുരം: പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റിയിൽ ഉണ്ടായിരിക്കുന്ന സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്നാൽ സർവകലാശാലാ സ്ഥാപകനും ചാൻസലറുമായ ബി.ജെ.പി എം.പി…

Continue reading

You Missed

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം; നിര്‍ണായക ഇന്ത്യാ സഖ്യ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും സ്വര്‍ണക്കുതിപ്പ്; ഇന്നത്തെ നിരക്കുകള്‍ അറിയാം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

‘മകളേ… നിന്നെ വേദനിപ്പിച്ചയാള്‍ ഇനി സ്വതന്ത്രനായി സൂര്യോദയം കാണില്ല’; ശ്രദ്ധ നേടി പോക്‌സോ കേസിലെ അതിജീവിതയ്ക്ക് ജഡ്ജി എഴുതിയ കത്ത്

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

പത്തനംതിട്ട മാരാമൺ റിസോർട്ടിൽ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ