അമിത് ഷായ്ക്കെതിരായ കരിങ്കൊടി പ്രതിഷേധം; മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അതൃപ്തി, അനാവശ്യ പ്രതിഷേധത്തിന് വഴി വെച്ചെന്ന് വിമർശനം

തിരുവനന്തപുരം: കൊല്ലത്ത് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയതിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അതൃപ്തി. സംസ്ഥാനത്തു അനാവശ്യ പ്രതിഷേധത്തിനു വഴി വെച്ചെന്നാണ് വിലയിരുത്തൽ. കെ.സി പക്ഷ നേതാക്കൾ കൂടിയാലോചനയില്ലാതെ നടത്തിയ സമരമെന്ന് ഒരു വിഭാഗം നേതാക്കളുടെ വിമർശനം. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാർക്ക് നേരെ യുവമോർച്ചയുടെ വ്യാപക കരിങ്കൊടി പ്രതിഷേധം നടക്കുകയാണ്.

ബിനു ചുള്ളിയലിന്റെ നേതൃത്വത്തിൽ അമിത് ഷായ്ക്ക് നേരെ നടന്ന പ്രതിഷേധം അപക്വമെന്നു ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. ഉറങ്ങി കിടന്ന ബിജെപിയെ ഉണർത്തിയെന്നും ആക്ഷേപം. മതിയായ കൂടിയാലോചനകളില്ലാതെയാണ് കൊല്ലത്തെ പ്രതിഷേധമെന്നും ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കും മന്ത്രിമാർക്കും നേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടക്കുന്നുണ്ട്.

കോഴിക്കോട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും, വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെയും വാഹനവ്യൂഹം യുവമോർച്ച പ്രവർത്തകർ തടഞ്ഞു. കൊല്ലത്ത് മന്ത്രിമാരായ പി.സി. വിഷ്ണുനാഥിനും കെ. മുരളീധരനും കണ്ണൂരിൽ മന്ത്രി സണ്ണി ജോസഫിനും നേരെ പ്രതിഷേധമുണ്ടായി. കണ്ണൂർ കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത മടങ്ങുമ്പോഴാണ് മന്ത്രി സണ്ണി ജോസഫിന് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കരുനാഗപ്പള്ളിയിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് നേരെയും യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു.

Related Posts

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു; മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല
  • September 28, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തുടർച്ചയായ മൂന്നാം ദിവസവും വൈദ്യുതി നിയന്ത്രണം ഉണ്ടായില്ല. മധ്യപ്രദേശിൽ നിന്ന് ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചു. തൽസമയ വിപണിയിൽ നിന്നും ആവശ്യത്തിന് വൈദ്യുതി ലഭിച്ചതോടെയാണ് നിയന്ത്രണം ഒഴിവാക്കാൻ…

Continue reading
അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്
  • September 28, 2026

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ്…

Continue reading

You Missed

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്

അനധികൃത സ്വത്ത് സമ്പാദന കേസ്; GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലെ റെയ്ഡിൽ വിശദമായ അന്വേഷത്തിന് വിജിലൻസ്