‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

വയനാട്/തിരുവനന്തപുരം: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ റഫീക്കിന് വിമര്‍ശനം. ഇടപെടലുകളും പ്രതികരണങ്ങളും അപക്വമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് അകന്നുനില്‍ക്കുന്നവരെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു, പിന്നാലെ ജില്ലാ സെക്രട്ടറി കെ റഫീഖ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് മേലുള്ള ചര്‍ച്ച ഇന്നും തുടരും. (K. Rafeeq faces criticism)

സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, പി കെ ബിജു, എം വി ജയരാജന്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജോണ്‍ ബ്രിട്ടാസ്, പി ജയരാജന്‍ എന്നിവരും ജില്ലയില്‍ നിന്നുള്ള 85 പ്രതിനിധികളും വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം,സിപിഐഎം തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി മാറില്ല. വി.ജോയി ജില്ലാ സെക്രട്ടറിയായി തുടരും. എംഎല്‍എയായ വി. ജോയി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതില്‍ വിമര്‍ശനമുണ്ട്. ജില്ലാ സെക്രട്ടറിയേറ്റില്‍ അഴിച്ചുപണി വേണമെന്ന ആവശ്യം
ശക്തമാണ്. ജില്ലാ സെക്രട്ടേറിയേറ്റിന് എതിരായ വിമര്‍ശനം കരട് റിപോര്‍ട്ടില്‍ ഉള്‍പെടുത്താത്തതിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്. റിപോര്‍ട്ട് അംഗീകരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ആരും സ്ഥാനാര്‍ഥി ആകാത്തതിലും വിമര്‍ശനമുയര്‍ന്നു. ജില്ലാ സെക്രട്ടേറിയേറ്റിലും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

Related Posts

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
  • September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍…

Continue reading
മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍
  • September 29, 2026

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന അന്വേഷണത്തില്‍ നടന്നത് വന്‍ അട്ടിമറി. മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്നാണ് വിവരം. എസ്‌ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നല്‍കി. ഗൂഢാലോചന…

Continue reading

You Missed

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി