പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ് കേന്ദ്ര സർക്കാർ.

അത് പിന്തുടരുകയാണ് യുഡിഎഫ് സര്‍ക്കാര്‍. കോലീബി കാലംതൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പരസ്പരം സഹായിച്ചു. ഭരണത്തിൽ എത്തിയപ്പോൾ ആ ബന്ധം കൂടുതലായി തുടരുന്നു. പിണറായി വിജയനെ ലക്ഷ്യമിട്ടാണ് ഇഡിയുടെ നടപടികളെന്നത് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

ഇഡിക്ക് ലഭിച്ച ഓരോ മൊഴികളും ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി പോലും ഇല്ല. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള ശ്രമമാണ് നടക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിലുണ്ട്.

എന്തിനാണ് പണം വാങ്ങിയത് എന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ഫണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍, 20000 രൂപയില്‍ കൂടുതലുള്ള പണം അക്കൗണ്ട് വഴിയെ വാങ്ങാവൂ. ഇഡി ശുപാര്‍ശയിലുള്ള അന്വേഷത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കും. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐഎം സംസ്ഥാന വ്യാപകമായി ഇന്ന് വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി. ഗോവിന്ദ‍ന്‍ വ്യക്തമാക്കി.

പവർകട്ട് വലിയ പ്രയാസം ഉണ്ടാക്കുന്നു. സെപ്റ്റംബർ 15നകം അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതാണ്. ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആരോഗ്യമേഖല ഗുരുതരമായ പ്രതിസന്ധി ഉണ്ടാകുന്നു. മരുന്നുകൾ കിട്ടാനില്ല.ചികിത്സാ പിഴവുകളുടെ ഘോഷയാത്ര തന്നെ നടക്കുന്നു. മാധ്യമങ്ങൾക്കെതിരെ സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി അടിയന്തരാവസ്ഥക്കാലത്ത് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.

മാനേജ്‌മെന്റുമായുള്ള തർക്കത്തിൽ പാർട്ടി ഇടപെടുന്നില്ല. എന്നാൽ എഡിറ്റോറിയൽ മുറിയിൽ നേരിട്ട് പോലീസ് എത്തി ഫോൺ പിടിച്ചു വാങ്ങുന്നത് കേട്ട് കേൾവില്ലാത്ത കാര്യം.കെഎം ഷാജിയുടെ ആഡംബര കാർ യാത്ര പ്രോട്ടോകോൾ ലംഘനവും നിയമവിരുദ്ധവും. സർക്കാരിന് ലാഭം ഉണ്ടാക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്.

ചെയ്യുന്നത്. അതിന് കെപിസിസി പ്രസിഡന്റിന്റെ പിന്തുണയും. വലിയ രീതിയിലുള്ള അഴിമതി ശൃംഖലയാണ് ഉണ്ടാകുന്നത്.ഉടമസ്ഥതയില്ലാത്ത വാഹനത്തിന് ഗണേഷ് കുമാർ അനുമതി ചോദിച്ചപ്പോൾ അത് നിഷേധിച്ചു. മറ്റാരുടെയെങ്കിലും വാഹനം ഉപയോഗിക്കാൻ കഴിഞ്ഞ സർക്കാർ അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രി വിമാനത്തിൽ യാത്രചെയ്തത്. ആരുടെ ചെലവിൽ ?. അത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണോ?. ചെലവ് ആര് വഹിച്ചു എന്ന് കേരളത്തിന് അറിയാൻ താത്പര്യമുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നിരവധി മന്ത്രിമാർ ഇപ്പോൾ ലോകത്തിൻ്റെ വിവിധ മേഖലകളിലാണ്. സർക്കാർ ചെലവിൽ അല്ല എന്നാണ് മന്ത്രിമാർ പറയുന്നത്. അപ്പോൾ എല്ലാവരും സ്പോൺസർഷിപ്പിൽ ആണ് യാത്ര. ഇതും പരിശോധിച്ചാൽ സത്യപ്രതിജ്ഞാ ലംഘനമാണ്. ഒന്നുകിൽ സ്വന്തം ചെലവിൽ പോകണം , അല്ലെങ്കിൽ സർക്കാർ ചെലവിൽ പോകണം. അല്ലാത്തതൊക്കെ നിയമലംഘനമാണ്.

മഴക്കെടുതി ദുരിതത്തിൽ ഇന്നുവരെ ഇല്ലാത്ത പ്രതിഫലം കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരാൾക്കും തുക ലഭിച്ചില്ല. കാര്യമായി ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ് അനുഭവം. കോട്ടയത്ത് വിവരശേഖരണം പോലും നടത്തിയില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

Related Posts

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത
  • September 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി…

Continue reading
CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം
  • September 22, 2026

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം.പിയും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.…

Continue reading

You Missed

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം