മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യും. നോട്ടീസ് നല്‍കിയായിരിക്കും വിളിപ്പിക്കുക. കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. (Anto Augustine to be questioned today fake wedding allegation against cm)

തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇത് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു. കളമശ്ശേരി പൊലീസ് രാജു പി നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്. കേസില്‍ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില്‍ വാര്‍ത്ത വന്നതായി ആന്റോ അഗസ്റ്റിന്‍ പറഞ്ഞത്. ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ തന്ത്രമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.

മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്നാണ് ആന്റോ അവകാശപ്പെട്ടിരുന്നത്. അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന കേസില്‍ ആന്റോ ഇന്നലെയാണ് ജാമ്യം തേടി പുറത്തിറങ്ങിയത്. ഇതോടൊപ്പം മെസിയെ കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട് നടത്തിയ തട്ടിപ്പിലും ആന്റോയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും അന്വേഷണം നേരിട്ട് വരികയാണ്.

Related Posts

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ
  • September 22, 2026

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു…

Continue reading
ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത
  • September 22, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത. വൈകിട്ട് 6.45 മുതൽ രാത്രി 12.35 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി. 600 മെഗാവാട്ട് മുതൽ 800 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് വൈദ്യുതി…

Continue reading

You Missed

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം

സിനിമയുടെ കാരണവര്‍ക്ക് ഇന്ന് 93ന്റെ ‘മധു’രം

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ ഇന്ന് ചോദ്യം ചെയ്യും

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം