ചെന്നൈ: നടി അംബികയ്ക്ക് എതിരെ സഹോദരി രാധ നല്കിയ പരാതിയില്‍ വിശദീകരണവുമായി അംബിക. മോഷ്ടിച്ചുവെന്ന് രാധ പറഞ്ഞ ചെക്കുകള്‍ സെറ്റില്‍മെന്റിന്റെ ഭാഗമായി തനിയ്ക്ക് നല്‍കിയതെന്നാണ് വാര്‍ത്താ സമ്മേളനത്തിലൂടെ അംബിക വിശദീകരിച്ചത്. കേസുമായി മുന്നോട്ടു പോകും. 97 കോടി രൂപ രാധ തനിയ്ക്ക് തരാന്‍ ഉണ്ടെന്നും അംബിക പറഞ്ഞു. (actress ambika denies theft allegation raised by her sister radha)
എ ആര് എസ് സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന അഞ്ച് ചെക്കുകള്‍ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു രാധയുടെ പരാതി. എന്നാല്‍ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വര്‍ണാഭരണങ്ങളുടെ വിലയും ചേര്‍ത്ത് 97 കോടി രൂപ രാധ നല്‍കാനുണ്ടെന്ന് അംബിക പറഞ്ഞു. സെറ്റില്‍മെന്റായാണ് 5 ചെക്കുകള്‍ നല്‍കിയത്. രാധയുടെ മാനേജര്‍ വീട്ടിലെത്തിയാണ് ചെക്ക് കൈമാറിയത്. ബാങ്കില്‍ ചെക്ക് നല്കിയ ഉടന്‍ രാധ അത് ബ്ലോക്ക് ചെയ്തു.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അഫിഡവിറ്റ് തന്റെ കൈവശമുണ്ട്. വഞ്ചനയ്ക്കും മാനനഷ്ടത്തിനും ചെക്ക് മടങ്ങിയതിനും രാധയ്ക്കെതിരെ കേസ് നല്‍കുമെന്നും അംബിക പറഞ്ഞു.








