മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

കൊല്ലം: മാസപ്പടി അന്വേഷണം, മോഡി, ഇ ഡി, വി ഡി കോക്കസ് ആണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം. രണ്ട് ഓപ്ഷനാണ് മോഡിയും വി ഡി യും മുന്നോട്ട് വെയ്ക്കുന്നത്. ഞങ്ങൾക്കൊപ്പം വരു, അല്ലെങ്കിൽ ഞങ്ങൾക്കെതിരെയുള്ള ശബ്ദങ്ങളെ നിശബ്ദമാക്കും. വർഗീയ വിരുദ്ധ രാഷ്ട്രീയം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് കരുതുന്നില്ല.

ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിക്ക്. പിണറായി വിജയൻ എന്ന പൊതുപ്രവർത്തകനെ വേട്ടയാടാൻ തുടങ്ങിയിട്ട് എത്ര നാളായി. രാജ്യത്തെ ഏറ്റവും ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ നശിപ്പിക്കാൻ ബിജെപിക്ക് ഒപ്പം UDF സർക്കാർ നിൽക്കുന്നു. മന്ത്രിമാരുടെ സ്വകാര്യ സന്ദർശനങ്ങൾ സാധാരണ ആളുകളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്നും ചിന്ത വിമർശിച്ചു.

സ്പോൺസേർഡ് യാത്രയെന്ന് ഒരു കൂസലുമില്ലാതെ മുഖ്യമന്ത്രി പറയുന്നു. ദുരൂഹത നിറഞ്ഞ സർക്കാരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ സ്വീകരിക്കേണ്ട സമീപനമാണോ ഇവർ സ്വീകരിക്കുന്നത്. സ്പോൺസർ മാരാൽ നയിക്കപ്പെടുന്ന, സ്പോൺസർഷിപ്പുകളിൽ മുന്നോട്ടു പോകുന്ന സർക്കാർ ശതകോടീശ്വരന്മാർക്കും കോർപ്പറേറ്റുകൾക്കും വേണ്ടിയുള്ള ഗവൺമെന്റ് എന്നും അവർ കുറ്റപ്പെടുത്തി.

സ്പോൺസർമാർ ആരെന്ന് വെളിപ്പെടുത്തണം. അത്രത്തോളം വിശാലമനസ്സുള്ള സ്പോൺസർമാർ ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പവർകട്ടിൽ ഇൻവെർട്ടർ സ്പോൺസർ ചെയ്യിപ്പിക്കാൻ കഴിയുമോ?. ജനങ്ങളെ അധിക്ഷേപിക്കുന്ന നിലപാടാണ് UDF സർക്കാരിന്റേത്. നീറോ ചക്രവർത്തിയാണ് മന്ത്രി ഒ ജെ ജനീഷ്. ജനപ്രതിനിധികൾ ആദ്യം പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ആവശ്യത്തിന്.

അദ്ദേഹം അങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. ട്രിപ്പ്‌ പോയി വരു എന്ന പ്രതികരണം നാടൊരു അപകടത്തെ അഭിമുഖീകരിച്ച ദിനത്തിൽ. കേരള യൂണിവേഴ്സിറ്റി കരട് വിദ്യാർത്ഥികളെ നിശബ്ദമാക്കുകയാണ് ലക്ഷ്യം. സർക്കാർ അതിനായി നീക്കങ്ങൾ ആരംഭിച്ചു. ജീവൻ കൊടുത്തും ഞങ്ങൾ അതിനെ പ്രതിരോധിക്കുമെന്നും ചിന്ത കൂട്ടിച്ചേർത്തു.

Related Posts

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം
  • September 22, 2026

തിരുവനന്തപുരം: CDITൽ വിജിലൻസ് അന്വേഷണം. പത്തുവർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം. പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശശി തരൂർ എം.പിയും മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. വ്യവസായ വകുപ്പുമായി കൂടിയാലോചിച്ച ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കി.…

Continue reading
രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്
  • September 22, 2026

തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എ ഉൾപ്പെട്ട ചിറയിൻകീഴ് കയ്യാങ്കളി ഒത്തുതീർപ്പാക്കാൻ കോൺഗ്രസ്. പ്രശ്നപരിഹാരത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. എം. വിൻസെന്റ്, പാലോട് രവി, നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരാണ് സമിതി അംഗങ്ങള്‍. രമ്യ ഹരിദാസിനും സജിത്തിനും എതിരെ നടപടി ഉണ്ടായേക്കില്ല.…

Continue reading

You Missed

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി

അഭിമന്യു കേസ്: രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ തള്ളി