സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത വെട്ടിത്തെളിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി : അല്‍ഖോബാര്‍ പ്രവാസി വെല്‍ഫെയര്‍
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ അജയ്യമായ പാത സ്ഥാപിച്ച വിപ്ലവകാരിയായ അയ്യങ്കാളി മലയാളിയുടെ മനസ്സില്‍ എന്നും പ്രതീക്ഷയും പോരാട്ടവീര്യവും നിറക്കുന്ന മഹാനാണെന്ന് പ്രവാസി വെല്‍ഫെയര്‍ ഖോബാര്‍ റീജിയണല്‍ കമ്മിറ്റി അനുസ്മരിച്ചു. 1863-ല്‍ തിരുവിതാംകൂറിലെ വെങ്കൂരില്‍ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ തുടക്കം മുതല്‍…








