ജീന്‍സും ടോപ്പും വേഷം; കൂടത്തായി കേസ് പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് പുതിയ ലുക്കില്‍

കൂടത്തായി കേസിലെ പ്രതി ജോളി ജോസഫ് ഇന്ന് കോടതിയിലെത്തിയത് ജീന്‍സും ടോപ്പുമണിഞ്ഞ് പുതിയ ലുക്കില്‍. ജീന്‍സും ടോപ്പും ധരിച്ചാണ് ജോളി ഇന്ന് മാറാട് പ്രത്യേക കോടതിയില്‍ എത്തിയത്. ജോളിയുടെ പുതിയ വേഷം കണ്ടതോടെ ഇവരെ കാണാന്‍ ആളുകള്‍ കൂടി. പിന്നാലെ പൊലീസ് ഇവരെ കോടതിക്ക് അകത്തേക്ക് മാറ്റി. സ്പൈറല്‍ ബൈന്‍ഡ് ചെയ്ത ഒരുകെട്ട് പേപ്പറുകളും ജോളിയുടെ കൈയിലുണ്ടായിരുന്നു.

അതിനിടെ, തയാറെടുക്കുകയാണ് ജോളി ജോസഫ്. കോഴിക്കോട് സബ് ജയിലില്‍ തടവുകാരിയായി കഴിയുന്ന ജോള് പരീക്ഷയെഴുതാനായി കണ്ണൂര്‍ വനിതാ ജയിലിലെത്തിയത് വാര്‍ത്തയായിരുന്നു. ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബി എ ഹിസ്റ്ററിയുടെ പരീക്ഷയാണ് ജോളി എഴുതുന്നത്.

ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഇപ്പോള്‍ ജോളി. ആകെ എട്ട് പേപ്പറുകളാണ് ഇത്തവണ ജോളിക്ക് എഴുതാനുണ്ടായിരുന്നത്. ജയിലിലെ തന്നെ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ലാസുകള്‍ നയിക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കേസിന്റെ വിചാരണ അവസാന ഘട്ടത്തിലാണ്. കേസിലാണ് ജോളി ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ആര്‍.ഹരിദാസ് കഴിഞ്ഞ മൂന്ന് തവണ ഹാജരായിരുന്നില്ല. തുടര്‍ന്ന് വിചാരണ മാറ്റുകയായിരുന്നു. മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ്‌കുമാര്‍ മുന്‍പാകെ സിലി വധക്കേസിലെ കുറ്റപത്രത്തില്‍ വാദം പൂര്‍ത്തിയായിരുന്നു.

Advertisement

2011ലാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിച്ചത്. റോയ് തോമസിന്റെ സഹോദരന്‍ സംശയം ഉന്നയിച്ച് പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ജോളി ഇവരെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിഞ്ഞു. 2019 ഒക്ടോബറിലാണ് ജോളിയെ കോഴിക്കോട് റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്. അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Related Posts

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി
  • September 16, 2026

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും…

Continue reading
ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം