രക്ഷകരായി ‘കേരളത്തിന്റെ സൈന്യം’ വരുന്നു…; കൊല്ലത്തുനിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ ആറന്മുള, റാന്നി മേഖലകളിലേക്ക്

പ്രളയഭീതി നിലനില്‍ക്കുന്ന പത്തനംതിട്ട ആറന്മുള, റാന്നി പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി നിരവധി മത്സ്യബന്ധന ബോട്ടുകളെത്തുന്നു. 2018ല്‍ കേരളക്കരയെ മഹാദുരന്തത്തില്‍ നിന്ന് കൈപിടിച്ചുകയറ്റിയ കേരളത്തിന്റെ സ്വന്തം സൈന്യമാണ് സര്‍വസജ്ജരായി തങ്ങളുടെ സന്നാഹങ്ങളുമായി പത്തനംതിട്ടയില്‍ എത്തിയിരിക്കുന്നത്. കൊല്ലത്തുനിന്നും കായംകുളത്തുനിന്നും ഉള്‍പ്പെടെയാണ് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ടയിലേക്ക് വരുന്നത്. കൊല്ലത്തെ ജനപ്രതിനിധികളോടും മറ്റും മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചേരുന്നത്. (Many fishing boats are arriving to aranmula and ranni from kollam)

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ റാന്നിയിലും വെള്ളപ്പൊക്ക സാധ്യത നിലനില്‍ക്കുന്നുണ്ട്. ശരിമല സ്വാമി അയ്യപ്പന്‍ റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു. പത്തനംതിട്ടയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കോഴഞ്ചേരി റെസ്റ്റ് ഹൗസില്‍ മന്ത്രി പി സി വിഷ്ണുനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നത് അടിയന്തര സാഹചര്യമാണെന്നാണ് വിലയിരുത്തല്‍. എന്‍ഡിആര്‍എഫ് സംഘം, മത്സ്യത്തൊഴിലാളി സംഘം, ഫയര്‍ ഫോഴ്‌സ് സംഘം എന്നിവര്‍ ജില്ലയില്‍ എത്തിയിട്ടുണ്ടെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. കൊല്ലത്ത് നിന്ന് കൂടുതല്‍ മത്സ്യബന്ധനബോട്ടുകള്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങള്‍ അധികൃതരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയത്തിയത് ഏറ്റവുമധികം ബാധിക്കുക ആറന്മുളയെയാണെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ പറഞ്ഞു. ഇപ്പോള്‍ തന്നെ ആറന്മുളയില്‍ വെള്ളം നിറഞ്ഞുകിടക്കുകയാണ്. അതിന്റെ മുകളിലേക്കാണ് ഇനി കൂടുതല്‍ വെള്ളം വരാന്‍ പോകുന്നത്. അത് ഗുരുതരമായ സാഹചര്യമായി കാണണം. അത് നേരിടാനാണ് കൂടുതല്‍ സംവിധാനങ്ങള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. വെള്ളം വരില്ലെന്ന ആത്മവിശ്വാസത്തില്‍ മുകള്‍ നിലയില്‍ കഴിഞ്ഞുകൂടാമെന്ന് ആരും കരുതരുതെന്നും ദയവായി ക്യാമ്പുകളിലേക്ക് മാറണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Related Posts

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം
  • August 6, 2026

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബികയിലും, കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്,…

Continue reading
‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം