‘ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ’ ; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി

തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനൊന്നാം ദിനവും തിരച്ചില്‍. ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ വിളിച്ച ഉന്നതതലയോഗം രാവിലെ പതിനൊന്ന് മണിക്ക് നടക്കും. മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന് വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി ജോണ്‍ വിമര്‍ശിച്ചു.

ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് ഞാനിപ്പോള്‍ ചോദിക്കുന്നത്. അദ്ദേഹത്തിന് ഇതിനെ പറ്റിയുള്ള നോളജ് ഇല്ല എന്നേ എനിക്ക് പറയാന്‍ പറ്റൂ. മീഡിയ ഈ വിഷയത്തോട് കാണിക്കുന്ന ആത്മാര്‍ഥത പോലും വകുപ്പിലിരിക്കുന്നവര്‍ കാണിക്കുന്നില്ല എന്നുള്ളതാണ് – ജിജി പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും അവര്‍ പ്രതികരിച്ചു. സൈബര്‍ ബുള്ളിയിങ്ങ് ഞാന്‍ കാണുന്നില്ല. ആളുകള്‍ പറഞ്ഞറിയുന്നുണ്ട്. ഇത്രയും വിവരമില്ലാത്തവര്‍ കേരളത്തിലുണ്ടോ എന്ന് ആലോചിച്ച് പോവുകയാണ്. നിങ്ങള്‍ക്ക് വരുമ്പോഴും നിങ്ങള്‍ ഇങ്ങനെ തന്നെ സംസാരിക്കണം. 10 വര്‍ഷം മുന്‍പ് നടന്നിരുന്നെങ്കിലും ഞാന്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമായിരുന്നു. ഇത് ഇപ്പോഴാണ് നടക്കുന്നത്. ബോധമില്ലാത്ത, വിവരമില്ലാത്ത നിങ്ങളുടെ കൈയില്‍ നെറ്റുണ്ടെന്നത് കൊണ്ട് എന്തും എഴുതി പിടിപ്പിക്കാമെന്നത് വിവരമില്ലായ്മയാണ്. ഞാന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല. ഇന്ന് 10ാം ദിവസം, ഞങ്ങള്‍ ശബ്ദമുയര്‍ത്തിയതുകൊണ്ട് മാത്രം നടക്കുന്ന ഊര്‍ജിതമായ തിരച്ചില്‍ എന്തുകൊണ്ട് ആദ്യത്തെ ദിവസം ഉണ്ടായില്ല എന്നതാണ് ഞാന്‍ ചോദിക്കുന്നത് – ജിജി പറഞ്ഞു.

അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.

Related Posts

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും
  • August 10, 2026

കോഴിക്കോട് മാവൂരിന് സമീപം പൂവാട്ടുപറമ്പില്‍ 25 വര്‍ഷമായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിയുന്ന കുടുംബത്തിന് വീട് ഒരുക്കി മാവൂര്‍ പഞ്ചായത്ത്. കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍. കുടുംബത്തിന്റെ ദുരിത ജീവിതം സംബന്ധിച്ച…

Continue reading
‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ
  • August 10, 2026

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി…

Continue reading

You Missed

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ

‘തമിഴിന്റെ അഭിമാനം അടിയറവെക്കില്ല’; തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ

‘തമിഴിന്റെ അഭിമാനം അടിയറവെക്കില്ല’; തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ

വന്ദേമാതരം വിവാദം: ‘ലോക്ഭവന്റെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ, അതിലെ പോരായ്മ മനസിലാക്കി തിരുത്തി’: മന്ത്രി എന്‍ ഷംസുദ്ദീന്‍

വന്ദേമാതരം വിവാദം: ‘ലോക്ഭവന്റെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ, അതിലെ പോരായ്മ മനസിലാക്കി തിരുത്തി’: മന്ത്രി എന്‍ ഷംസുദ്ദീന്‍