കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ അര്‍ജുന്‍ കാറില്‍ത്തന്നെ ഇരിക്കും; അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്

ക്രിമിനല്‍കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പോലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ നല്‍കും. ജില്ലാ കളക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. ജില്ലാ പോലീസ് മേധാവി മുഖേനയാണ് റിപ്പോര്‍ട്ട് നല്‍കുക. ശേഷം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ജില്ലാ കളക്ടര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. (police will take KAAPA case against arjun ayanki)

അര്‍ജുന്‍ ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ മാസം അഞ്ചാം തീയതിയാണ് അര്‍ജുന്‍ ആയങ്കി കണ്ണൂരിലെത്തിയത്. ആറാം തീയതി സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ കണ്ണൂരിന്റെ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. എട്ടാം തീയതിവരെ ലോഡ്ജില്‍ തുടര്‍ന്ന അജുന്‍ ആയങ്കി പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും പിടിയിലായതും.

പൊലീസ് അര്‍ജുനെ തിരയുന്ന സമയത്തും അര്‍ജുന്‍ കാറില്‍ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറാം തീയതി സുഹൃത്ത് പ്രണവ്, ബന്ധു കുട്ടന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ജുന്‍. പ്രണവും കുട്ടനും സോളാര്‍ ഇന്‍സ്റ്റലേഷന്‍ ജോലിക്കാരാണ്. ഇവര്‍ വിവിധ സൈറ്റുകളില്‍ ജോലി ചെയ്യുമ്പോള്‍ അര്‍ജുന്‍ കാറില്‍ത്തന്നെ കാത്തിരിക്കും. തോട്ടട, മട്ടന്നൂര്‍, ചാലോട് എന്നിവിടങ്ങളില്‍ ഇവര്‍ ജോലിക്കായി എത്തിയിരുന്നു. ആറിന് രാത്രി തളിപ്പറമ്പിലെത്തി ലോഡ്ജില്‍ താമസിച്ചു. ഏഴാം തീയതിയും എട്ടാം തീയതി ഉച്ച വരെയും ലോഡ്ജില്‍ തുടര്‍ന്നു. പിന്നീടാണ് തളിപ്പറമ്പില്‍ നിന്ന് പയ്യന്നൂരിലേക്ക് കടക്കാന്‍ ശ്രമിച്ചതും പിടിയിലായതും.

Related Posts

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും
  • August 10, 2026

കോഴിക്കോട് മാവൂരിന് സമീപം പൂവാട്ടുപറമ്പില്‍ 25 വര്‍ഷമായി പ്ലാസ്റ്റിക് ഷെഡിനുള്ളില്‍ കഴിയുന്ന കുടുംബത്തിന് വീട് ഒരുക്കി മാവൂര്‍ പഞ്ചായത്ത്. കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റുമെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെറൂപ്പ ഡിവിഷന്‍ മെമ്പര്‍ ഉമ്മര്‍. കുടുംബത്തിന്റെ ദുരിത ജീവിതം സംബന്ധിച്ച…

Continue reading
‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ
  • August 10, 2026

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മുഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷിബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി…

Continue reading

You Missed

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഒരല്‍പ്പം കുറഞ്ഞിട്ടുണ്ടേ…; ഇന്നത്തെ സ്വര്‍ണവില അറിയാം

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

ഇന്നും വന്നില്ല; ലോക്‌സഭയില്‍ എത്താതെ അമിത് ഷാ; ബില്ലുകള്‍ അവതരിപ്പിച്ച് സഹമന്ത്രിമാര്‍

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

എട്ടുപേരടങ്ങുന്ന കുടുംബത്തിന്റെ പ്ലാസ്റ്റിക് കൂരയിലെ ദുരിത ജീവിതം; കുടുംബത്തെ ഉടന്‍ പഞ്ചായത്തിന്റെ വീട്ടിലേക്ക് മാറ്റും

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ

‘എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്നറിയില്ല, ഒരു കാലത്തും നടത്താത്ത അത്ര തിരച്ചിൽ നടത്തുന്നു’; മുഖ്യമന്ത്രി നീണ്ടകരയിൽ

‘തമിഴിന്റെ അഭിമാനം അടിയറവെക്കില്ല’; തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ

‘തമിഴിന്റെ അഭിമാനം അടിയറവെക്കില്ല’; തമിഴ് തായ് വാഴ്ത്ത് പ്രമേയം ഏകകണ്ഠമായി പാസാക്കി തമിഴ്‌നാട് നിയസഭ

വന്ദേമാതരം വിവാദം: ‘ലോക്ഭവന്റെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ, അതിലെ പോരായ്മ മനസിലാക്കി തിരുത്തി’: മന്ത്രി എന്‍ ഷംസുദ്ദീന്‍

വന്ദേമാതരം വിവാദം: ‘ലോക്ഭവന്റെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ, അതിലെ പോരായ്മ മനസിലാക്കി തിരുത്തി’: മന്ത്രി എന്‍ ഷംസുദ്ദീന്‍