നീണ്ടകരയില്‍ മത്സ്യത്തൊഴിലാളിയെ കാണാതായ സംഭവം; ഗൗതം കൃഷ്ണന്റെ വീട് ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും

പ്രതിഷേധം ശക്തമാകുന്നതിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മുഖ്യമന്ത്രി എത്തും. കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ പന്ത്രണ്ട് മണിയോടെ മുഖ്യമന്ത്രി എത്തും.

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് അപകടത്തില്‍ മരണപ്പെടുകയും കാണാതാവുകയും ചെയ്ത മത്സ്യ തൊഴിലാളികളുടെ ഭവനമാണ് മുഖ്യമന്ത്രി സന്ദര്‍ശിക്കുക. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ശ്രീ.ഷിബു ബേബി ജോണിനൊടൊപ്പമായിരിക്കും സന്ദര്‍ശനം.

അതേസമയം, മുതലപ്പൊഴിയില്‍ കാണാതായ ഷിജിനു വേണ്ടി പ്രാദേശിക സ്‌കൂബ ടീം ഇന്നലെ രാവിലെ പരിശോധനയ്ക്ക് ഇറങ്ങിയെങ്കിലും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ നേവിയുടെ ഐ എന്‍ എസ് കല്‍പ്പേനി കപ്പലില്‍ പ്രൊഫഷണല്‍ സ്‌കൂബ ടീം എത്തി തിരച്ചില്‍ നടത്തി. ഇന്നും തിരച്ചില്‍ തുടരും. വിഴിഞ്ഞത്തു നിന്ന് കാണാതായ പുല്ലുവിള സ്വദേശി ജോണ്‍ മത്യാസിനായി വിഴിഞ്ഞത്ത് കോസ്റ്റ് ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും വള്ളങ്ങളും പരിശോധന തുടരുന്നുണ്ട്.

Related Posts

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും
  • November 9, 2026

ഡൽഹി: സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും, സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥൻ 48 മണിക്കൂർ കസ്റ്റഡിയിൽ പൂർത്തിയാക്കുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ നിലവിൽ…

Continue reading
സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്
  • November 9, 2026

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തൽ പൊളിക്കണമെന്നാവശ്യപ്പെട്ട് എൽപിഎസ്ടി സമരസമിതി കൺവീനർ എസ് വളർമതിക്ക് വീണ്ടും നോട്ടീസ്. കന്റോൺമെന്റ് പോലീസാണ് നോട്ടീസ് നൽകിയത്. പൊളിച്ചുനീക്കിയില്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. സമരപ്പന്തൽ നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേരത്തെയും നോട്ടീസ് നൽകിയിരുന്നു. ആ നോട്ടീസിന്റെ…

Continue reading

You Missed

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും

സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്

സമരപ്പന്തൽ പൊളിക്കണം, ഇല്ലെങ്കിൽ തുടർ നിയമനടപടി സ്വീകരിക്കും: എസ് വളർമതിക്ക് വീണ്ടും നോട്ടീസ്

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ

വിമാനത്താവളത്തിലെ ബാർ ലൈസൻസ്; സാംബശിവ റാവു നൽകിയ ഉത്തരവ് റദ്ദാക്കി സർക്കാർ

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടത്തിലേക്ക്; കേരളത്തിൽ 35 % കുറ്റകൃത്യങ്ങൾ കുറഞ്ഞു, രമേശ് ചെന്നിത്തല

ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം

ആലുവയിൽ ഹാലോവിൻ പാർട്ടിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം

അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു

അഭിറാമിനെ ഇല്ലാതാക്കാൻ 2 ദിവസം മുൻപ് തന്നെ ആസൂത്രണം ചെയ്തു