കത്തോലിക്ക കോണ്‍ഗ്രസ് ദേശീയസമ്മേളം സമാപിച്ചു

രാജ്യത്തെ പുതിയ നിയമങ്ങള്‍ സമുദായങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്നതാകരുതെന്നും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് പൗരസ്വാതന്ത്രം നിഷേധിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് നാഷനല്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കര്‍ദ്ദിനാള്‍. (Catholic Congress National Conference updates)

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സുവിശേഷത്തിന് സാക്ഷ്യം നല്‍കുന്ന അല്‍മായരെ നന്ദിയോടെ ഓര്‍ക്കുന്നു. സുവിശേഷം പ്രസംഗിക്കുവാനും അപരന് നന്മ ചെയ്യാനും ആരേയും ഭയക്കേണ്ടതില്ല. നമ്മുടെ കടമയാണിത്. ഭയം കൂടാതെ അത് നിര്‍വഹിക്കണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. ആര്‍ച്ച് ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത്, ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയില്‍, ബെന്നി ആന്റണി, മോണ്‍. സിറിയക് കുമ്പാട്ട്, ട്രീസ ലിസ് സെബാസ്റ്റ്യന്‍, രാജീവ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വിവിധ വിഷയങ്ങളില്‍കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്‍ അംഗം ഗ്ലെന്‍ ഇ സൂസ ടിക്ലോ, അനൂപ് ആന്റണി, ഫാ.വര്‍ഗീസ് വള്ളിക്കാട്ട്, ജോര്‍ജ് കള്ളിവയലില്‍, അഡ്വ. ബിജു പറയനിലം, ഡോള്‍ഫി ഡിസൂസ, സജി വര്‍ക്കി, ഷെവ. ഡോ.കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പന്‍വേല്‍ എആര്‍സിയില്‍ നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 170 പ്രതിനിധികള്‍ പങ്കെടുത്തു. ‘സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിപാനല്‍ ചര്‍ച്ച, സംവാദം, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍, നയ രൂപീകരണം എന്നിവ നടന്നു.

Related Posts

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം
  • August 6, 2026

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബികയിലും, കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്,…

Continue reading
‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം