‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. ഇടപാടുകളുമായി ബന്ധപ്പെട്ട അർജന്റീന ഫുട്ബോൾ അസോസിയേഷന് അയച്ച ഇമെയിലിൽസിസി ഉണ്ടായിരുന്ന അമീറ ആരെന്നതിൽ വ്യക്തത വേണമെന്നും മന്ത്രി ഒജെ ജനീഷ് ആവശ്യപ്പെട്ടു.

ആക്ഷേപം നേരിടുന്ന കമ്പനിക്ക് പണം നൽകി. സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായി. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലിൽ റൂൾസ് ഓഫ് പ്രൊസിജ്യർ പാലിച്ചില്ലെന്ന് മന്ത്രി ഒജെ ജനീഷ് പറഞ്ഞു. നടപടിക്രമങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. രണ്ട് വർഷം ആശയവിനിമയം നടത്തി. ഒരു വലിയ വീഴ്ച നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ കായിക വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടായിരുന്നില്ല. ആർബിസി എങ്ങനെ ഇതിലേക്ക് വന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തുടക്കം മുതൽ നിഗൂഢതയുണ്ട്. മെസി വരും കേട്ടോയെന്ന് മുൻ മുഖ്യമന്ത്രി പറയുന്നുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉയർന്നു വന്ന വിവാദം അദേഹം കേട്ടോയെന്ന ചോദ്യം കൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

സത്യപ്രതിജ്ഞ ലംഘനമാണ് മുൻ മന്ത്രി നടത്തിയത്. സ്വകാര്യ വ്യക്തികൾക്ക് ഗുണകരമായി ഇടപെടാൻ കഴിയില്ല. അദേഹത്തിന്റെ ഭാഗത്ത് നിന്ന് വലിയ അലംഭാവം ഉണ്ടായിട്ടുണ്ട്. മന്ത്രിയുടെ വിദേശയാത്ര നഷ്ടമായി കണക്കാക്കാവുന്നതാണ്. സർക്കാരിന്റെ പണം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഫിഫയും അഖിലേന്ത്യ ഫുട്‌ബോൾ അസോസിയേഷനോ കേരള ഫുട്‌ബോൾ അസോസിയേനോ ഒന്നും അറിഞ്ഞിട്ടില്ല. സർക്കാരിന് സാമ്പത്തിക ബാധ്യത മാത്രമല്ല, നിയമപരമായ ബാധ്യതയകൂടിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

പണം കൈമാറ്റം ചെയ്യാനുള്ള അനുമതി ലഭിച്ചതുകൊണ്ട് ഒരു കരാർ ശുദ്ധമാകുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. 126 കോടി നൽകിയിട്ടുണ്ടെങ്കിൽ അത് നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കരാറിൽ സർക്കാരിന് കൂടി പങ്കാളിത്തമുണ്ടെങ്കിൽ നഷ്ടമായ തുക തിരികെ ലഭിക്കേണ്ടതല്ലേയെന്ന് മന്ത്രി ചോദിച്ചു. വിദേശത്തേക്ക് എന്തിനാണ് പണം അയച്ചത്. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് തുടങ്ങിയ ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Related Posts

ടി വീണയ്ക്ക് എതിരായ ED നടപടി, കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചു; എല്ലാ വശങ്ങളും പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് സന്ദീപ് വാര്യർ
  • September 15, 2026

ഡൽഹി: ടി വീണയ്ക്ക് എതിരായ ED നടപടി, സാങ്കേതികമായി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസെന്ന് സന്ദീപ് വാര്യർ എംഎൽഎ. ഇഡിയുടെ അന്വേഷണ ചരിത്രത്തിൽ ഇത്രയും സാഹചര്യതെളിവുകൾ കിട്ടുന്ന ആദ്യ കേസാകാം. കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞ കേസ്. കൈക്കൂലി കൊടുത്തവരും വാങ്ങിയവരും സമ്മതിച്ചതാണ്.…

Continue reading
ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിൽ അതൃപ്തി; യൂത്ത് ലീഗ് വേദി ബഹിഷ്‌കരിച്ച് എം കെ മുനീർ
  • September 11, 2026

കോഴിക്കോട്: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം പ്രഖ്യാപിക്കാത്തതില്‍ കടുത്ത അതൃപ്തിയില്‍ എം കെ മുനീര്‍. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത വേദി മുനീര്‍ ബഹിഷ്‌കരിച്ചു. കോഴിക്കോട് നടന്ന യൂത്ത് ലീഗ് സമാപന സമ്മേളനത്തില്‍ നിന്നാണ് എം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം