ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?, അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഇത് വെള്ളരിക്കപ്പട്ടണം അല്ല; കെ.എസ് ശബരീനാഥന്‍

നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍. സുഗതന് ആറ് മാസം അവധി. സുഗതന് ആറു മാസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്ന അപേക്ഷയാണ് മേയര്‍ വി.വി. രാജേഷ് അംഗീകരിച്ചത്. സുഗതന്റെ അവധി പാസാക്കിയതിനെതിനെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

അവധി അപേക്ഷയെ പിന്തുണച്ച സുധീഷ് കുമാർ കോൺഗ്രസോ യുഡിഎഫോ അല്ലെന്നും സംഘ്പരിവാർ സഹായത്തോടെ പ്രവർത്തിക്കുന്നയാളാണെന്നും കെ.എസ് ശബരീനാഥന്‍ പ്രതികരിച്ചു. കേരള മുനിസിപ്പാലിറ്റി ആക്ടിൽ എവിടെയും അവധിയെന്നോ അതിനായുള്ള വോട്ടെടുപ്പെന്നോ ഉള്ള വകുപ്പുകൾ ഇല്ലെന്നും ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് മേയർ അവധി അനുവദിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ജയിലിൽ കിടക്കുന്ന ഒരാൾക്ക് അപേക്ഷ സമർപ്പിക്കാൻ അവകാശമുണ്ടെന്ന് ആഭ്യന്തരവകുപ്പ് സർക്കുലർ നൽകിയതിൽ എന്താണ് തെറ്റ്? എന്നാൽ, അതുവെച്ച് കൗൺസിലിൽ ലീവ് അനുവദിക്കുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഞാൻ മനസിലാക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള മുന്‍സിപ്പിലാറ്റി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് സുഗതന്‍റെ അവധി അപേക്ഷ പാസാക്കിയത്?. നഗരസഭ സെക്രട്ടറിക്കും ഇലക്ഷന്‍ കമ്മീഷനും പരാതി നല്‍കും. അഹങ്കാരം കാണിച്ചാല്‍ ഡല്‍ഹിയില്‍ നടന്നത് കണ്ടല്ലോ? ഈ നാട്ടിലൊരു നിയമമുണ്ട്. അപേക്ഷ കൊടുക്കാനുള്ള വകുപ്പാണ് ആഭ്യന്തര വകുപ്പ് സമ്മതിച്ചത്. ഇല്ലാതെ കാര്യം പറഞ്ഞ് നിയമത്തെ വളച്ചൊടിച്ചുവെന്നും ശബരീനാഥന്‍ കുറ്റപ്പെടുത്തി.

ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ 51 പേർ അവധി അപേക്ഷയെ പിന്താങ്ങിയത്. യുഡിഎഫ് വിമതൻ സുധീഷിന്‍റെ പിന്തുണയോടെയാണ് അപേക്ഷ പാസായത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇതേത്തുടർന്ന് കൗൺസിൽ യോഗത്തിലുണ്ടായത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.

കാപ്പാ കേസ് പ്രതിയായ സുഗതൻ വിയ്യൂർ ജയിലിൽ കഴിയുകയാണ് നിലവിൽ. മേയറുടെ കാസ്റ്റിങ് വോട്ട് ഉൾപ്പെടെ 51 പേർ അവധി അപേക്ഷയെ പിന്തുണച്ചതോടെയാണ് വാഴോട്ടുകാണം വാർഡ് കൗൺസിലർ സുഗതന് കോർപറേഷൻ യോഗത്തിൽ ഹാജരാകുന്നതിൽ അവധി അനുവദിച്ചിരിക്കുന്നത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ വേണമെന്ന സുഗതന്‍റെ ആവശ്യം മുൻപ് ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു. അതേസമയം, മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് കൗൺസിൽ വോട്ടിനിട്ട് അവധി അംഗീകരിച്ചതോടെ സുഗതന്‍റെ കൗൺസിലർ സ്ഥാനം സുരക്ഷിതമായി തുടരും.

ജനങ്ങൾ തെരഞ്ഞെടുത്ത് വന്ന ഒരു കൗൺസിലറാണ് സുഗതനെന്നും, അദ്ദേഹത്തിന്‍റെ അവധി അപേക്ഷയെ അംഗീകരിക്കണമെന്നാണ് തന്‍റെ നിലപാടെന്നും കോൺഗ്രസ് വിമത കൗൺസിലർ സുധീഷ് പ്രതികരിച്ചു. ‘കാപ്പാ കേസ് ഉൾപ്പെടെയുള്ള നിയമനടപടികൾ കോടതിയുടെ വഴിക്ക് നടക്കട്ടെ. ഈ വിഷയത്തിന്‍റെ പേരിൽ കൗൺസിൽ യോഗ നടപടികൾ അസ്ഥിരപ്പെടുത്തുന്നത് ശരിയായ നടപടിയല്ല. വിഷയത്തിൽ വ്യക്തിപരമായ നിലപാടാണ് സ്വീകരിച്ചത്. ഭാവിയിൽ തെറ്റായ കാര്യങ്ങൾ ഉണ്ടായാൽ അതിനോടും പ്രതികരിക്കും.’ സുധീഷ് കൂട്ടിച്ചേർത്തു.

Related Posts

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി
  • September 16, 2026

തിരുവനന്തപുരം: മെസിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. നടപടികള്‍ സര്‍ക്കാര്‍ നയത്തിന്റെ ഭാഗമല്ലെന്നും പൊലീസ് നടപടിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിഎസ്ടി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിലും…

Continue reading
ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി
  • September 15, 2026

തിരുവനന്തപുരം: സിഎംആർഎൽ കേസിൽ EDയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് DGP റവാഡ ചന്ദ്രശേഖർ. സർക്കാർ നീക്കത്തിനായി കാത്തിരിക്കുകയാണ്. കത്തിൻ മേൽ കാര്യങ്ങൾ പരിശോധിക്കുകയാണ്. നിലവിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എഫ്ഐ നേതാക്കളെ വിലങ്ങണിയിച്ച സംഭവത്തിലും അദ്ദേഹം…

Continue reading

You Missed

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

വാര്‍ത്താ കവറേജിനിടെ എന്‍ബിസി ലോസ് ഏഞ്ചലസിന്റെ ഹെലികോപ്ടര്‍ തകര്‍ന്നു; മൂന്ന് മരണം

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

ഇതിഹാസ നായകന് യാത്രയയപ്പ് നൽകാൻ AFA; മെസ്സിയുടെ അവസാന മത്സരം ഒക്ടോബർ ആറിന്

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിശോധന നടത്തിയത് നിയമപരമായി, സംപ്രേക്ഷണം തടസപ്പെടുത്തിയതായി അറിയില്ല, ആ ചാനലില്‍ തന്നെയാണ് വാര്‍ത്ത കണ്ടത്: മുഖ്യമന്ത്രി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

ഇ.ഡി റിപ്പോർട്ട് സർക്കാരിന് അയച്ചിട്ടുണ്ട്; നിർദേശങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് ഡിജിപി

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫാബിസിന്റെ ലോക്കറില്‍ ഇ ഡി പരിശോധന; ലോക്കറിലുള്ളത് 50 പവനോളം സ്വര്‍ണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം

ചെങ്കടലില്‍ ആധിപത്യം ഉറപ്പിച്ച് ഹൂതികള്‍, കൂടുതല്‍ ദ്വീപുകള്‍ പിടിച്ചെടുത്തു; സൗദിയ്ക്ക് നേരെ ഇന്നും ഹൂതി ആക്രമണം