സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് ബിജെപി. ചോദ്യങ്ങള്‍ തയാറാക്കിയത് കോണ്‍ഗ്രസ് സംഘടന അംഗമായ അധ്യാപിക ഉള്‍പ്പെടെ ഉള്ളവരാണെന്നും അധ്യാപകനെതിരെയുള്ള നടപടി അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയിലെ മന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ച ബിജെപി പ്രവര്‍ത്തകര്‍ കുമ്പള ജിഎച്എസ്എസിലെ വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. യുഡിഎഫ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളുമായി എത്തിയതോടെ സംഘര്‍ഷ സമാന സാഹചര്യം ഉണ്ടായി. പിന്നീട് പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റ് ചെയ്തവരെ വിട്ടേക്കണം എന്ന് ആവശ്യപ്പെട്ട് എംഎല്‍ അശ്വിനിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കുമ്പള പൊലീസ് സ്റ്റേഷനു മുന്നിലും കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഫ്രീഡം ക്വിസ് ചോദ്യ വിവാദത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ ഇന്ന് പ്രതികരിച്ചിരുന്നു. സസ്‌പെന്‍ഷന്‍ പ്രാഥമിക നടപടിയാണെന്നും വ്യക്തിപരമായ ആശയങ്ങളും, രാഷ്ട്രീയവും പ്രചരിപ്പിക്കുന്ന വേദിയാക്കി അധ്യാപകര്‍ വിദ്യാഭ്യാസ മേഖലയെ മാറ്റരുതെന്നും മന്ത്രി പറഞ്ഞു.

Related Posts

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്
  • September 24, 2026

പത്തനംതിട്ട: ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വ‍ർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അതിൽ പരിശോധന തുടരും എന്നുമാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ…

Continue reading
‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി
  • September 24, 2026

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരാമെന്ന പേരിലെ തട്ടിപ്പ് കേസില്‍ റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന ആവശ്യവുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. എന്നാല്‍ ഈ ഡോളര്‍…

Continue reading

You Missed

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിട്ട സംഭവം; അന്വേഷണ സംഘത്തെ രൂപീകരിച്ച് സർക്കാർ