‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ് നിലപാട് കേന്ദ്രസർക്കാർ തേടി. എന്നാൽ ബിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിന് മറുപടി നൽകിയെന്നും കെസി വേണു​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

സന്നദ്ധ സംഘടനകളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്ന ഒരു നിയമനടപടിയായിട്ട് മാത്രമേ വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബിൽ കാണാൻ കഴിയുകയുള്ളൂവെന്ന് കെസി വേണുഗോപാൽ. ഭീഷണിപ്പെടുത്തി വരുതിക്ക് നിർത്താനുള്ള പരിശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി. ഇതിനെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷം സഹകരിക്കില്ലെന്ന് കേന്ദ്രമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

ആർഎസ്എസിന് എന്തുമാകാം. മറ്റുള്ളവർക്ക് ഒന്നും പാടില്ല. അവരെ നിയന്ത്രിക്കാൻ നിയമം വേണം. ഇത് എന്ത് ന്യായമാണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. ഇതിനെതിരെ ശക്തമായ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകും. അങ്ങനെ എതിർപ്പ് മറികടന്ന് ബില്ല് കൊണ്ടുവരാൻ കേന്ദ്രം നോക്കട്ടെയെന്നും അപ്പോൾ കാണാമെന്നും അദേഹം പറഞ്ഞു. കേന്ദ്രമന്ത്രി ബില്ലിനെകുറിച്ചല്ല പറഞ്ഞത്. വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്ന് കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

മണ്ഡല പുനർനിർണയ വിഷയത്തിൽ കോൺഗ്രസ്‌ നിലപാട് അറിയാൻ വേണ്ടിയാണ് മന്ത്രി വന്നത്. ആർക്കും അംഗീകരിക്കാൻ പറ്റില്ല മണ്ഡല പുനർനിർണയ ബില്ല്. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങളെ തകർക്കാൻ ശ്രമമാണത്. സീറ്റുകളുടെ എണ്ണം കൂട്ടുകയെന്നത് പൊള്ളത്തരമാണെന്ന് അദേഹം വിമർശിച്ചു. അതിനെ കോൺ​ഗ്രസ് ഒരിക്കലും അം​ഗീകരിക്കില്ല. ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് സ്വയം തീരുമാനം സ്വീകരിക്കാം. ഡിഎംകെ മുൻപ് ശക്തമായ നിലപാട് സ്വീകരിച്ചു. നിലപാട് അവർ വ്യക്തമാക്കുമെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു.

Related Posts

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി
  • September 19, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന…

Continue reading
മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു
  • September 19, 2026

മലപ്പുറം: വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ത്രീകളാണ് ലിഫ്റ്റിനുള്ളിൽ അകപ്പെട്ടത്. നാട്ടുകാരും ആശുപത്രി ജീവനക്കാരും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഡയാലിസിസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ചേരി എളങ്കൂർ സ്വദേശികളായ സ്ത്രീകൾ ഉൾപ്പെട്ട ലിഫ്റ്റ് പെട്ടെന്ന്…

Continue reading

You Missed

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

ഇന്നും വൈദ്യുതി മുടങ്ങും; രാത്രി 12.45 മണി വരെ നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

മലപ്പുറം വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിൽ കുടുങ്ങിയ രോഗികളെ പുറത്തെത്തിച്ചു

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

എല്‍ഡിഎഫിനെ രാഷ്ട്രീയമായി വേട്ടയാടിയാല്‍ നോക്കിനിക്കില്ലെന്ന് ബിനോയ് വിശ്വം; പിണറായിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ല

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി മഴ മുന്നറിയിപ്പ്; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 99.39 ദശലക്ഷം യൂണിറ്റ് വൈദ്യുതി

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും

PSC പരീക്ഷ ക്രമക്കേട്: തുടർ നടപടികളിലേക്ക് കടക്കാൻ SIT, കൂടുതൽ അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ കത്ത് നൽകും