‘ജയിച്ചു വന്ന ഒരു കൗണ്‍സിലറുടെ സ്ഥാനം വളഞ്ഞ വഴിയിലൂടെ കളയരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം സുധീഷ് പിന്തുണച്ചത്’ ; വി വി രാജേഷ്

കാപ്പാ കേസില്‍ ജയിലിലുള്ള വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ചതില്‍ പ്രതികരണവുമായി മേയര്‍ വി വി രാജേഷ്. പൗണ്ടുകടവ് കൗണ്‍സിലര്‍ സുധീഷിനെ പണം കൊടുത്ത് വിലക്ക് വാങ്ങിയതെന്ന ആരോപണം മേയര്‍ തള്ളി . ആരോപണം ശരിയല്ലെന്ന് രാജേഷ് പറഞ്ഞു. എല്‍ഡിഎഫിന്റെ കൗണ്‍സിലര്‍ ശ്രീകുമാര്‍ വരാത്തത് പണം വാങ്ങിയിട്ടാണോ എന്നും മേയര്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന് കൗണ്‍സിലര്‍ സുഗതന്‍ ഒരു അപേക്ഷ കൊടുത്തിരുന്നു. അദ്ദേഹത്തിന് പൊലീസ് പ്രൊട്ടക്ഷന്‍ പരോളില്‍ ഇവിടെ ഹാജരാകണമെന്നായിരുന്നു അപേക്ഷ. അപേക്ഷ നിരസിച്ചിരുന്നു. എന്നാല്‍, സുഗതനെ ഇത്ര കാലത്തേക്ക് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഒരു അപേക്ഷ കൗണ്‍സിലിന് മുന്‍പാകെ സമര്‍പ്പിച്ച് കൗണ്‍സിലില്‍ വോട്ടിനിട്ട് ആ അപേക്ഷ അംഗീകരിക്കുന്ന പക്ഷം സുഗതന്റെ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നാണ് ആഭ്യന്തരവകുപ്പ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് മുഖാന്തരം സുഗതന് കൊടുത്ത മറുപടി. അപേക്ഷ ആ സംസ്ഥാന ആഭ്യന്തരവകുപ്പ് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു കൊടുത്തു. അവിടെ നിന്ന് ആ അപേക്ഷ കോര്‍പ്പറേഷനില്‍ എത്തി. സ്വാഭാവികമായിട്ടും ആ അപേക്ഷയുടെ വെളിച്ചത്തിലും മുന്‍സിപ്പല്‍ ആക്ട് അനുവദിക്കുന്ന ആ സെക്ഷന്റെ പ്രൊട്ടക്ഷനിലുമാണ് ആറുമാസത്തേക്ക് അദ്ദേഹത്തെ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കിയത് – അദ്ദേഹം പറഞ്ഞു.

പൗണ്ട്കടവ് വാര്‍ഡ് കൗണ്‍സിലര്‍ സുധീഷ് ഉള്‍പ്പടെ 51 പേര്‍ സുഗുണന്റെ അപേക്ഷയെ കൈ ഉയര്‍ത്തി പിന്തുണച്ചു. ജയിച്ചു വന്ന ഒരു കൗണ്‍സിലറുടെ സ്ഥാനം വളഞ്ഞ വഴിയിലൂടെ കളയരുത് എന്ന ഉദ്ദേശ്യത്തോടെയായിരിക്കാം അദ്ദേഹം ഉള്‍പ്പടെ പിന്തുണച്ചത് – അദ്ദേഹം പറഞ്ഞു.

Related Posts

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം
  • August 6, 2026

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. കൊല്ലൂർ മൂകാംബികയിലും, കാസർകോട് കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും പ്രത്യേക പൂജ നടത്തി. ക്ഷേത്രത്തിലെ പൂജയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.കാർത്തിക പൂജയും, കാണിക്ക സമർപ്പണവും നടന്നു. കൊല്ലൂരിൽ മണി, നാക്ക്,…

Continue reading
‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ
  • August 6, 2026

വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം. ദുരുദ്ദേശത്തോടെ കൊണ്ടുവന്ന ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇക്കാര്യത്തിൽ കോൺഗ്രസുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണയ ബില്ലിൽ കോൺഗ്രസ്…

Continue reading

You Missed

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വംശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര ക്രിയകൾ ആരംഭിച്ച് ദേവസ്വം

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

‘FCRA ബിൽ കൊണ്ടുവന്നത് ദുരുദ്ദേശ്യത്തോടെ; ഒരു കാരണവശാലും അം​ഗീകരിക്കില്ല’; കെസി വേണു​ഗോപാൽ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

ചാലിശേരിയില്‍ സര്‍ക്കാര്‍ ജനകീയ ആരോഗ്യകേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു; അണലിയുടെ കടിയേറ്റത് ഡ്യൂട്ടിക്കിടെ

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം